യു.എസ് – മെക്സിക്കോ അതിർത്തിയിൽ അഭയാർഥികൾക്ക് തുണയായി കത്തോലിക്കാ സന്യാസിനിമാർ

 
098777

യു.എസ് – മെക്സിക്കോ അതിർത്തിയിൽ കർശനമായ കുടിയേറ്റ നയങ്ങളും ഫണ്ടിംഗ് വെട്ടിക്കുറയ്ക്കലും മൂലം സന്നദ്ധ സംഘടനകൾ പിന്മാറുമ്പോഴും, വഴിയാധാരമായ അഭയാർഥികൾക്ക് ഏക പ്രതീക്ഷയായി മാറുകയാണ് കത്തോലിക്കാ സന്യാസിനിമാർ. വ്യത്യസ്ത കത്തോലിക്കാ സന്യാസ സമൂഹങ്ങളിൽ നിന്നുള്ള സന്യാസിനിമാർ ഒത്തുചേർന്ന് പ്രവർത്തിക്കുന്ന ‘ട്രാൻസ്‌ബോർഡർ കോയലിഷൻ ഫോർ ബോർഡർ മിനിസ്ട്രീസ്’ വഴിയാണ് ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

കാലിഫോർണിയ-മെക്സിക്കോ അതിർത്തി നഗരമായ മെക്സിക്കാലിയിലെയും പരിസരങ്ങളിലെയും അഭയാർഥി ക്യാമ്പുകളിൽ ഇപ്പോഴും സേവനവുമായി രംഗത്തുള്ള അപൂർവം ചില സംഘങ്ങളിലൊന്നാണ് ഇവരുടേത്. മെക്സിക്കാലിയിലെ ‘പൊസാഡ ഡെൽ മിഗ്രാന്റെ’ പോലുള്ള അഭയാർഥി കേന്ദ്രങ്ങളിൽ, ദീർഘദൂര യാത്ര ചെയ്ത് തളർന്നെത്തുന്ന കുടിയേറ്റക്കാർക്ക് ഭക്ഷണവും വസ്ത്രവും താത്കാലിക അഭയവും നൽകാൻ സന്യാസിനിമാർ മുൻപന്തിയിലുണ്ട്.

ഭൗതികമായ സഹായങ്ങൾക്ക് പുറമേ, അതിർത്തിയിലെ കടുത്ത നിരാശയിലും ഭയത്തിലും കഴിയുന്ന കുടിയേറ്റക്കാർക്ക് കൗൺസിലിംഗും മാനസിക പിന്തുണയും ആത്മീയ ആശ്വാസവും നൽകാൻ ഇവർ സമയം കണ്ടെത്തുന്നു. അതിർത്തി അടയ്ക്കുന്നതും സന്നദ്ധ സംഘടനകൾക്കുള്ള ഫണ്ടുകൾ നിലയ്ക്കുന്നതും കാരണം പല ഷെൽട്ടറുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. സന്യാസിനിമാർ നൽകുന്ന നിരന്തരമായ പിന്തുണ മാത്രമാണ് നിലവിൽ പല കേന്ദ്രങ്ങളുടെയും ഏക ആശ്വാസം. നിയമങ്ങളോ രാഷ്ട്രീയ സാഹചര്യങ്ങളോ എന്തൊക്കെയായിരുന്നാലും, ദുരിതമനുഭവിക്കുന്ന അയൽക്കാരെ സഹായിക്കുക എന്ന സുവിശേഷ സന്ദേശമാണ് തങ്ങളെ മുന്നോട്ട് നയിക്കുന്നതെന്ന് അതിർത്തിയിൽ സേവനം ചെയ്യുന്ന സന്യാസിനിമാർ വ്യക്തമാക്കുന്നു.

Share this:

Tags

Share this story

From Around the Web