ദൈവാലയത്തില്‍ പോകുന്ന കത്തോലിക്കാ ദമ്പതികള്‍ കൂടുതല്‍ സന്തോഷവാന്മാരാണെന്ന് റിപ്പോര്‍ട്ട്

 
couples

ദൈവാലയത്തില്‍ പോകുന്ന കത്തോലിക്കാ ദമ്പതികള്‍ കൂടുതല്‍ സന്തോഷവാന്മാരാണെന്ന് 'ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫാമിലി സ്റ്റഡീസ്' പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 


ദൈവാലയ സന്ദര്‍ശനം സന്തോഷകരവും സംതൃപ്തവുമായ ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വലിയ കുടുംബങ്ങള്‍ക്ക് ഇടവകകളുടെ ഭാഗത്തു നിന്നുള്ള പിന്തുണ വര്‍ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും ഈ കാലഘട്ടത്തില്‍, വിശ്വാസവും കുടുംബവുമാണ് ഏകാന്തതയ്ക്കുള്ള പ്രതിവിധി എന്ന് സമീപകാല ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. 

സെപ്റ്റംബര്‍ 25-ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫാമിലി സ്റ്റഡീസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, ദൈവാലയത്തില്‍ പോകുന്ന കത്തോലിക്കാ ദമ്പതികള്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ സന്തോഷവാന്മാരാണ്.

 ക്രമമായി ദൈവാലയത്തില്‍ പോകുന്ന ദമ്പതികള്‍ക്കിടയിലെ സന്തോഷം മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിയിലധികമാണെന്ന് സര്‍വേ വ്യക്തമാക്കുന്നു.


വിശ്വാസത്തിനെതിരായ സാംസ്‌കാരിക വെല്ലുവിളികളും വിവാഹബന്ധങ്ങളിലെ കുറവും നിലനില്‍ക്കുമ്പോഴും, പതിവായി ദൈവാലയത്തില്‍ പോകുന്നവര്‍ ഉയര്‍ന്ന സന്തോഷം ഉള്ളവരാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

കൂടാതെ, ദൈവാലയത്തില്‍ പോകുന്ന യുവതീയുവാക്കള്‍ മറ്റുള്ളവരെ അപേക്ഷിച്ച് വിവാഹം കഴിക്കാനുള്ള സാധ്യത 39% കൂടുതലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Tags

Share this story

From Around the Web