കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അവകാശസംരക്ഷണ യാത്ര ഒക്ടോബര്‍ 13 മുതല്‍

കൊച്ചി: കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ അവകാശസംരക്ഷണ യാത്ര നടത്തും. 'നീതി ഔദാര്യമല്ല അവകാശമാണ്' എന്ന മുദ്രാവാക്യവുമായി വിവിധ ജനകീയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള യാത്ര ഒക്ടോബര്‍ 13 മുതല്‍ 24 വരെയാണു നടക്കുക.
ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ നയിക്കുന്ന ജാഥ കാസര്‍ഗോഡ് ജില്ലയിലെ പനത്തടിയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും.
ബിഷപ്പ് ലഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍, രൂപത ഭാരവാഹികള്‍ നേതൃത്വം നല്‍കുന്ന ജാഥയ്ക്ക് 14 ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.
ഒക്ടോബര്‍ 24 ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കു നടക്കുന്ന പ്രകടനത്തോടെ ജാഥ സമാ പിക്കും.
ജനകീയ ആവശ്യങ്ങളോടു രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിക്കുന്ന അവഗണനകളും ഇരട്ടത്താപ്പും അംഗീകരിക്കാനാകില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
നാളുകളായി ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടായില്ലെങ്കില്‍ തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ശക്തമായ നിലപാട് എടുക്കാന്‍ നിര്‍ബന്ധിതരാകുമെന്നും അവര്‍ പറഞ്ഞു.
ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസ്ട്ടി ജെ. ഒ ഴുകയില്‍, ട്രഷറര്‍ അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ഭാരവാഹികളായ ഡോ. കെ.എം. ഫ്രാന്‍സിസ്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യന്‍, രാജേഷ് ജോണ്‍, ജോര്‍ജ് കോയിക്കല്‍, ബിജു സെബാസ്റ്റ്യന്‍, ഫിലിപ്പ് വെളിയത്ത് തുടങ്ങിയവരുടെ നേതൃത്വ ത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് ക്രമീകരണങ്ങള്‍ നടന്നുവരുന്നതായി സംഘാടക സമിതി അറിയിച്ചു.