കത്തോലിക്ക കോൺഗ്രസ് ദേശീയ സമ്മേളനം മുംബൈയിൽ

 
333333

കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ സീറോമലബാർ സമുദായ ദേശീയ സമ്മേളനം മുംബൈയിൽ ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ നടക്കും. 'സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക്' എന്ന മുദ്രാവാക്യവുമായി ഇന്ത്യയിലെ എല്ലാ സീറോമലബാർ രൂപതകളിലും നിന്നുള്ള സഭാ - സമുദായ നേതാക്കളെയും പ്രതിനിധികളെയും ഒന്നിപ്പിച്ചുകൊണ്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

രാജ്യത്ത് ക്രൈസ്‌തവ സമൂഹം നേരിടുന്ന വിവിധ വെല്ലുവിളികൾ, പരിഹാരങ്ങൾ എന്നിവ വിലയിരുത്തി നയരൂപീകരണം, ന്യൂ നപക്ഷ അവകാശസംരക്ഷണം, രാജ്യത്തിൻ്റെ വളർച്ചയ്ക്കു ക്രൈസ്‌തവ സമൂഹം നൽകുന്ന സംഭാവനകൾ എന്നിവ മുഖ്യ ചർച്ചാവിഷയമാകുന്ന കോൺഫറൻസിൽ പ്രമുഖ സഭാ, സമുദായ, സാമൂഹ്യ നേതാക്കൾ പ്രതിനിധികളുമായി സംവദിക്കും.

കല്യാൺ അതിരൂപതയുടെ ആതിഥേയത്വത്തിലുള്ള സമ്മേളനത്തിന്റെ ആദ്യദിനത്തിൽ ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചു പറമ്പിൽ പതാക ഉയർത്തും. സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ആർച്ച് ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ബിഷപ്പുമാരായ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, മാർ തോമസ് ഇലവനാൽ, മാർ ജോസഫ് അരുമച്ചാടത്ത്, മാർ ജെയിംസ് പട്ടേരിൽ, മാർ തോമസ് പാടിയത്ത്, സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കൾ എന്നിവർ പങ്കെടുക്കും. പ്ലീനറി സെഷനുകൾ, ഓപ്പൺ ഫോറം, വിഷയാധിഷ്‌ഠിത ചർച്ചകൾ, സംവാദങ്ങൾ, പാനൽ ചർച്ചകൾ എന്നിവയുണ്ടാകും.

Tags

Share this story

From Around the Web