കത്തോലിക്ക കോണ്‍ഗ്രസ് സമുദായ വളര്‍ച്ചയുടെ ആഗോള ചാലക ശക്തി: മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍

 
bishop rafel thattil


റോം: സമുദായ വളര്‍ച്ചയുടെ ആഗോള ചാലക ശക്തിയാണ് കത്തോലിക്ക കോണ്‍ഗ്രസെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ലോകമെമ്പാടുമുള്ള സീറോ മലബാര്‍ സഭയുടെ വിശ്വാ സികളെ ഒന്നിപ്പിച്ച് ഒരു ജനതയാക്കി മാറ്റാനും, ആധുനിക കാലത്തെ സങ്കീര്‍ണ സാഹചര്യങ്ങളില്‍ സഭയ്ക്കും സമുദായത്തിനും വിശ്വാസാധിഷ്ഠിത നേതൃത്വം നല്‍കാനും കത്തോലിക്ക കോണ്‍ ഗ്രസിന് വലിയ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോമില്‍ ആരംഭിച്ച കത്തോലിക്ക കോണ്‍ഗ്രസിന്റെ മൂന്നാമത് ആഗോള സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ ബിഷപ്പ് ലഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ആമുഖ സന്ദേശം നല്‍കി. തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. സമുദായത്തെ ലോകവ്യാപകമായി കോര്‍ത്തിണക്കുന്നതില്‍ സംഘടന നല്‍കുന്ന സേവനങ്ങള്‍ അവിസ്മര ണീയമാണെന്ന് അദ്ദേഹം പറഞ്ഞു. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു. സഭയുടെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രവര്‍ത്തന ങ്ങള്‍ക്ക് വരുംകാലങ്ങളില്‍ കത്തോലിക്ക കോണ്‍ഗ്രസ് മുന്‍നിരയില്‍ നിന്ന് നേതൃത്വം നല്‍കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോസ് കല്ലുവേലില്‍, മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ജോയി ആലപ്പാട്ട്, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മന്ത്രി മോന്‍സ് ജോസഫ്, ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 200 പ്രതിനിധികളാണ് ഈ ആഗോള സംഗമത്തില്‍ പങ്കെടുക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ദേശീയ പതാകകള്‍ വേദിയിലെത്തിച്ചതിനെ തുടര്‍ന്ന് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമായത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അല്‍മായ പ്രതിനിധികളും സഭാധ്യക്ഷന്മാരും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. ലോകത്തെ 40-ലധികം രാജ്യങ്ങളില്‍ നിന്നുള്ള കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിനിധികളാണ് ഈ ചരിത്രപരമായ സംഗമത്തില്‍ അണിനിരന്നിരിക്കുന്നത്. സഭയുടെയും അല്‍മായരുടെയും ആ ഗോള തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സമുദായ ശാക്തീകരണത്തിനും വേണ്ടിയുള്ള ചര്‍ച്ചകള്‍ ഈ ദിവസങ്ങളില്‍ നടക്കും.

Tags

Share this story

From Around the Web