ഒഡീഷയിലെ ജലേശ്വറില്‍ വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചതില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഇലഞ്ഞി യൂണിറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

പാലാ: ഒഡീഷയിലെ ജലേശ്വറില്‍ വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചതില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഇലഞ്ഞി യൂണിറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകാന്‍ കാരണം കുറ്റക്കാര്‍ക്കെതിരെ അധികാരികളുടെ ഭാഗത്തുനിന്നും ശക്തമായ നടപടികള്‍ ഉണ്ടാകാത്തതുകൊണ്ടാണെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത ഇലഞ്ഞി ഫൊറോനാ വികാരി ഫാ. ജോസഫ് ഇടത്തുംമ്പറമ്പില്‍ പറഞ്ഞു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കു ന്നേല്‍, ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, ജോയി കണി പറമ്പില്‍, ജോര്‍ജ് സി.എം, ടോമി കണ്ണിറ്റുമ്യാലില്‍, രാജേഷ് പാറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.