കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ മീറ്റ് റോമില്‍; പതാക പ്രയാണത്തിന് സ്വീകരണം നല്‍കി

 
BIBLE

പാലാ: റോമില്‍ നടക്കുന്ന കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഗ്ലോബല്‍ മീറ്റിനോട് അനുബ ന്ധിച്ചുള്ള പതാക പ്രയാണത്തിന് പാലാ ബിഷപ്സ് ഹൗസില്‍ സ്വീകരണം നല്‍കി. ഒക്ടോബര്‍ 19 മുകല്‍ 23 വരെയാണ് ഗ്ലോബല്‍ മീറ്റ്. വിവിധ രാജ്യങ്ങളില്‍ കൂടിയും കേരളത്തിലെ വിവിധ രൂപതകളിലൂടെയും പതാക പ്രയാണം നടത്തി. പാലായില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

കത്തോലിക്കാ സമുദായത്തിന്റെയും സമൂഹ ത്തിന്റെയും ശക്തി കേന്ദ്രമാണ് കത്തോലിക്കാ കോണ്‍ഗ്രസ് എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായി റോമില്‍ നടക്കുന്ന ഗ്ലോബല്‍ സമ്മേളനത്തിന് അദ്ദേഹം ആശംസകള്‍ അറിയിച്ചു. സമ്മേളനത്തിനായി പാലാ രൂപതയില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് അദ്ദേഹം യാത്ര മംഗളങ്ങള്‍ നേര്‍ന്നു. സിഗ്നേച്ചര്‍ ക്യാമ്പയിന്റെ ഭാഗമായി മാര്‍ കല്ലറങ്ങാട്ട് പതാകയില്‍ ഒപ്പ് രേഖപ്പെടുത്തി. ഈ പതാകയാണ് റോമിലെ സമ്മേളനത്തില്‍ ഉയര്‍ത്തുന്നത്.

രൂപതാ പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഗ്ലോബല്‍ ജനറല്‍ സെക്ര ട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ബെന്നി ആന്റണി, രൂപതാ ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags

Share this story

From Around the Web