കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ മീറ്റ് റോമില്‍
കൊച്ചി: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ മീറ്റ് ഒക്ടോബര്‍ 19 മുതല്‍ 23 വരെ റോമില്‍ നടക്കും. 32 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പ ആശീര്‍വാദം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഗ്ലോബല്‍ മീറ്റിനു മുന്നോടിയായി 40 രാജ്യങ്ങളിലൂടെയുള്ള പതാക പ്രയാണത്തിന് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തുടക്കമായി.
സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിനു പതാക കൈമാറി പ്രയാണം ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ ഡയറക്ട്ടര്‍ ഫാ. ഡോ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയില്‍, ജനറല്‍ കണ്‍വീനര്‍ ബെന്നി മാത്യു പുളിക്കക്കര, വൈസ് പ്രസിഡന്റുമാരാ യ ഷെവലിയര്‍ ഡേവിസ് എടക്കളത്തൂര്‍, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യന്‍, രാ ജേഷ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
മിഡില്‍ ഈസ്റ്റിലേക്കുള്ള പതാക കത്തോലിക്ക കോണ്‍ഗ്രസ് ബഹറിന്‍ പ്രസിഡന്റ് ചാള്‍സ് ആലുക്ക ഏറ്റുവാങ്ങി. കാനഡ, യുഎസ്എ, ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങളിലുമെത്തുന്ന പ്രയാണം തുടര്‍ന്ന് ഇന്ത്യയിലെ വിവിധ രൂപതകളിലും എത്തും. ഒക്ടോബര്‍ 19 നാണ് പ്രയാണം റോമിലെത്തുക. 'ഒരു വിശ്വാസം, ഒരു സമുദായം, എല്ലാ ഭൂഖണ്ഡങ്ങളിലും' എന്ന ആപ്തവാക്യവുമായി നട ക്കുന്ന ഗ്ലോബല്‍ മീറ്റില്‍ വിഷയാവതരണങ്ങളും ചര്‍ച്ചകളും സംവാദങ്ങളും ഉണ്ടാകും.