കത്തോലിക്ക കോണ്‍ഗ്രസ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരംവരെ നടത്തുന്ന അവകാശസംരക്ഷണയാത്രയ്ക്ക്  തുടക്കം

 
catholic conress


പാണത്തൂര്‍ (കാസര്‍ഗോഡ്): കത്തോലിക്ക കോണ്‍ഗ്രസ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരംവരെ നടത്തുന്ന അവകാശസംരക്ഷണയാത്രയ്ക്ക് ഉജ്വല തുടക്കം. 

തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയും താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലും ചേര്‍ന്ന് ജാഥാ ക്യാപ്റ്റന്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിലിന് പതാക കൈമാറി യാത്രയ്ക്കു തുടക്കം കുറിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍ ആമുഖഭാഷണം നടത്തി.

കോട്ടയം അതിരൂപത വികാരി ജനറാള്‍ മോണ്‍. തോമസ് ആനിമൂട്ടില്‍, തലശേരി അ തിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ഇളംതുരുത്തിപ്പടവില്‍ തുടങ്ങിയവര്‍ പ്ര സംഗിച്ചു. 

14 ജില്ലകളിലൂടെയും കടന്നുപോകുന്ന യാത്ര 24ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കല്‍ സമാപിക്കും. 

മതേതരത്വവും രാജ്യത്തിന്റെ ഭരണഘടനയെയും സംരക്ഷിക്കുക, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, വന്യമൃഗശല്യവും ഭൂപ്രശ്നങ്ങളും പരിഹരിക്കുക, റബറും നെല്ലും ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്ക് പരിഹാരം കാണുക, വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് യാത്ര നടത്തുന്നത്.

Tags

Share this story

From Around the Web