ഇറാക്കില്‍ വീണ്ടും കത്തോലിക്കാദേവാലയങ്ങള്‍ സജീവമാകുന്നു

 
sacco


ഇറാഖ് :മുസ്ലീങ്ങള്‍ ഭൂരിപക്ഷമുള്ള ഇറാക്കില്‍ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുക വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും അത് വലിയ ഒരു ദൗത്യമാണെന്നു ഇറാഖിലെ കല്‍ദായ സഭയുടെ തലവനായ പാത്രിയാര്‍ക്കീസ് ലൂയിസ് റാഫേല്‍  സാക്കോ.

മൊസൂളിലെ ചരിത്രപ്രസിദ്ധമായ അല്‍-താഹിറ പള്ളിയുടെ പുനഃപ്രതിഷ്ഠയ്ക്കായുള്ള ദിവ്യബലിക്ക് തൊട്ടുപിന്നാലൊണ് പാത്രിയാര്‍ക്കീസ് ലൂയിസ് റാഫേല്‍  സാക്കോ വ്യക്തമാക്കിയത്.

2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍  നശിപ്പിച്ചതും, തുടര്‍ന്ന് മൊസൂളിനെ അവരുടെ പിടിയില്‍ നിന്ന് മോചിപ്പിക്കാനുള്ള ഒരു വര്‍ഷം നീണ്ടുനിന്ന യുദ്ധത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതുമായ ദേവാലയം പുതുക്കിപ്പണിതത് സാധാരണ ആളുകളുടെ അത്യധ്വാനത്തിന്റെ ഫലമാണെന്നും അവര്‍ ഇപ്പോള്‍ ക്ഷീണിതരാണെന്നും  അദ്ദേഹം പങ്കുവച്ചു.  

ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ദശലക്ഷക്കണക്കിന് ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന ഒരു സമൂഹത്തില്‍ ഇന്ന് അവശേഷിക്കുന്നത് ഇന്ന് വെറും രണ്ടുലക്ഷം വിശ്വാസികള്‍ മാത്രമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഇറാഖിലെ ക്രിസ്ത്യാനികള്‍ക്ക്  ഒരിക്കലും വിശ്വാസവും പ്രത്യാശയും കൈമോശം വന്നിട്ടില്ലെന്നും, എല്ലാം പ്രത്യാശയില്‍ അധിഷ്ഠിതമെന്നും അദ്ദേഹം പങ്കുവച്ചു. 


പുനഃപ്രതിഷ്ഠയും വിശുദ്ധ ബലിയും ആത്മാവിന്റെ ഒരു ആരാധനാക്രമമാണെന്നും ആത്മാവിന്റെ ആഹ്വാനം എല്ലാം നവീകരിക്കുന്നുവെന്നും പാത്രിയര്‍ക്കീസ് എടുത്തു പറഞ്ഞു.

കല്‍ദായ ശൈലിയിലുള്ള കുരിശുകളിലേക്ക് വിരല്‍ ചൂണ്ടി അവ നഗ്‌നമാണെന്നും പാശ്ചാത്യ ശൈലിയിലുള്ള കുരിശുകള്‍ പോലെ യേശുവിന്റെ ശരീരം അവയില്‍ ചിത്രീകരിച്ചിട്ടില്ലെന്നും ഇത് യേശു ഉയിര്‍ത്തെഴുന്നേറ്റു എന്ന പ്രത്യാശ നമുക്ക് പ്രദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഐഎസില്‍ നിന്ന് മോചിതമായി എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, വളരെ കുറച്ച് ക്രിസ്ത്യാനികള്‍ മാത്രമേ മൊസൂളില്‍ ഇപ്പോള്‍ താമസമുള്ളൂ.. അതിനാല്‍ പുനഃസമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ചുറ്റുമുള്ള ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് നഗരത്തിലേക്ക് എത്തിച്ചേര്‍ന്നവരായിരുന്നു.

'ഇപ്പോള്‍ കാര്യങ്ങള്‍ മുമ്പത്തേക്കാള്‍ മികച്ചതാണ്, പക്ഷേ രാഷ്ട്രീയ സാഹചര്യം എങ്ങനെ മാറുമെന്ന് ഞങ്ങള്‍ക്ക് ഒരിക്കലും അറിയില്ല. ദൈവം അനുവദിച്ചാല്‍ ഞങ്ങള്‍ക്ക് അവിടെ തന്നെ തുടരാന്‍ കഴിയും' പാത്രിയര്‍ക്കീസ് കൂട്ടിച്ചേര്‍ത്തു.
 

Tags

Share this story

From Around the Web