പ്രാർത്ഥിക്കാൻ ഇഷ്ടം കത്തോലിക്കാ ദേവാലയം: പോപ്പ് ലെയോ പതിനാലാമൻ
Updated: Dec 13, 2025, 15:55 IST
പ്രാർത്ഥിക്കാൻ ഇഷ്ടം കത്തോലിക്കാ ദേവാലയം: പോപ്പ് ലെയോ പതിനാലാമൻ.
ഇസ്‌താംബുളിലെ ബ്ലൂ മോസ്ക് സന്ദർശിച്ചപ്പോൾ അവിടെ പ്രാർത്ഥിച്ചിരുന്നോ മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് തന്റെ പ്രാർത്ഥനാ ജീവിതത്തിൻ്റെ ആഴവും ലാളിത്യവും വെളിപ്പെടുത്തുന്ന ലിയോ പതിനാലാമൻ പാപ്പായുടെ മറുപടി ശ്രദ്ധേയമാകുന്നു.
“ആരാണ് ഞാൻ പ്രാർത്ഥിച്ചില്ലെന്ന് പറഞ്ഞത്? ഒരുപക്ഷേ ഈ നിമിഷം പോലും എൻ്റെ പ്രാർത്ഥന തുടരുന്നുണ്ടാകാം. സത്യം പറഞ്ഞാൽ, എൻ്റെ ആത്മാവിന് കൂടുതൽ ആശ്വാസം നൽകുന്നതു പരിശുദ്ധ കുർബാനയുടെ ജീവനുള്ള സാന്നിധ്യമുള്ള ഒരു കത്തോലിക്കാ പള്ളിയിൽ പ്രാർത്ഥിക്കുന്നതാണ്" പാപ്പ വ്യക്തമാക്കി.
കാസ്റ്റൽ ഗണ്ടോൾഫോയിലെ പാപ്പായുടെ വേനൽക്കാല വസതിയിൽ നിന്ന് വത്തിക്കാനിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു മാർപാപ്പയുടെ ഈ പ്രസ്താവന.