പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ കേസുകൾ യു.ഡി .എഫ്- ബി.ജെ.പി. ഒത്തുകളിയുടെ ഭാഗം: എം.വി. ഗോവിന്ദൻ
Oct 16, 2026, 18:46 IST
കൊല്ലം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ കേസുകൾ യു.ഡി .എഫ്- ബി.ജെ.പി. ഒത്തുകളിയുടെ ഭാഗമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ആരെയും കേൾക്കാതെ ഏകപക്ഷീയമായി എഫ്.ഐ.ആർ. ഇടാമെന്ന് ഹൈക്കോടതി വിധി പ്രഖ്യാപിച്ചു. എഫ്.ഐ.ആർ. സർക്കാർ ഇട്ടാൽ മാത്രമേ ഇ.ഡിക്ക് അവരുടെ എഫ്.ഐ.ആർ. ഇടാൻ കഴിയൂ. അതുകൊണ്ടാണ് കാര്യങ്ങൾ അങ്ങനെ നീക്കിയത്.
എക്സാലോജിക് കേസിൽ തുമ്പില്ലെന്ന് മനസിലായതോടെ പുതിയ കേസ് വേണമെന്നായി. അതാണ് ഹവാല കേസ്. കേസ് നിലനിൽക്കില്ലെന്ന് എല്ലാവർക്കും അറിയാം. പാർട്ടിയെയും നേതാക്കളെയും കടന്നാക്രമിക്കാനുള്ള അവസരം . യു.ഡി.എഫ്. ഉപയോഗിക്കുകയാണെന്നും അതിന് പിന്നിൽ ബി.ജെ.പിയുടെ താൽപര്യമാണെന്നും അദ്ദേഹം പറഞ്ഞു.