അമ്മയുടെ ശരീരത്തില് തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് പ്രതി അശ്വതി അച്ചു പിടിയില്
കൊല്ലം : സ്വത്ത് തര്ക്കത്തെ തുടര്ന്ന് അമ്മയുടെ ശരീരത്തില് തിളച്ച വെള്ളം ഒഴിച്ച കേസിലെ പ്രതി അശ്വതി അച്ചു പിടിയില്. കൊല്ലം ഒഴുകുപാറയ്ക്കല് സ്വദേശിയായ അശ്വതി അച്ചുവിനെ തിരുവനന്തപുരത്തെ ഫ്ലാറ്റില് നിന്നാണ് ചടയമംഗലം പൊലീസ് പിടികൂടിയത്. കേസില് അശ്വതി അച്ചുവിന്റെ മകള് നേരത്തെ പിടിയിലായിരുന്നു.അമ്മയുടെ നിര്ദ്ദേശപ്രകാരമാണ് താന് തിളച്ച വെള്ളമൊഴിച്ചതെന്ന് അമൃത പോലീസിന് മൊഴി നല്കിയിരുന്നു. ഹണി ട്രാപ്പ് കേസിലും ഇവര് പ്രതികളാണെന്ന് റിപ്പോര്ട്ടുകളുണ്ട്
തിരുവനന്തപുരം പൂവാര് സ്വദേശിയായ 68കാരനില് നിന്ന് 40,000 രൂപ തട്ടിയെടുത്തെന്ന പരാതിയിലും അശ്വതി അച്ചു നേരത്തെ പ്രതിയായിട്ടുണ്ട്. വിവാഹവാഗ്ദാനം നല്കി പലതവണയായി പണം വാങ്ങിയെന്നാണ് പരാതി. പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഉള്പ്പെടെ നിരവധി പേരെ വഞ്ചിച്ച് പണം തട്ടിയെന്ന ആരോപണവും ഇവര്ക്കെതിരെ ഉയര്ന്നിരുന്നു.
നിരവധി പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഹണി ട്രാപ്പില് കുടുക്കിയെന്ന ആരോപണവും അശ്വതി അച്ചുവിനെതിരെ നേരത്തെയുണ്ടായിരുന്നു. പൊലീസുകാരുമായി സൗഹൃദം സ്ഥാപിച്ച് അശ്ലീല ചാറ്റുകള് നടത്തുകയും പിന്നീട് അവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് രീതിയെന്നാണ് ആരോപണം.