സിഐയെ ഭീഷണിപ്പെടുത്ത കേസ്; അര്‍ജുന്‍ ആയങ്കിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

 
arjun



പൊലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ചതിന് പിന്നാലെ അറസ്റ്റിലായ ക്രമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

 കോതമംഗലം ഊന്നുകല്‍ സിഐ യെ ഭീഷണിപ്പെടുത്ത കേസിലാണ് കോതമംഗലം കോടതി അര്‍ജുന്‍ ആയങ്കിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. 

പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ റിമാന്റിലായ പ്രതി അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോതമംഗലം പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുകയായിരുന്നു.


ഫേസ്ബുക്കിലൂടെ വെല്ലുവിളി പോസ്റ്റുകളിട്ടത് താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി പൊലീസിന് മൊഴി നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിടാന്‍ പല സ്ഥലങ്ങളില്‍ നിന്നുള്ള വൈ ഫൈ ആണ് ഉപയോഗിച്ചതെന്നും ഇയാള്‍ പറഞ്ഞു. 

അര്‍ജുന്‍ ആയങ്കിയെ പിടികൂടിയ അഭിഭാഷകയുടെ അപ്പാര്‍ട്ട്മെന്റിന് സമീപത്തുവച്ചാണ് ഫോണ്‍ കണ്ടെത്തിയത്. ഭീഷണി പോസ്റ്റ് ഇട്ട ഐഫോണ്‍ 16 പ്രോ ഫോണ്‍ ആണ് കണ്ടെത്തിയത്. 

ഷൂ റാക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണ്‍. മുമ്പ് അര്‍ജുന്‍ പിടിയിലായപ്പോള്‍ പൊലീസ് മറ്റൊരു വിവോ ഫോണ്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ഫോണില്‍ നിന്നല്ല പോസ്റ്റുകള്‍ ഇട്ടതെന്ന് പിന്നീട് തെളിയുകയായിരുന്നു.


പൊലീസിനെയും സര്‍ക്കാരിനെയും വെല്ലുവിളിച്ച് ഒളിവില്‍ കഴിയുകയായിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ ഈ മാസം ഒമ്പതിനാണ് കണ്ണൂരില്‍ നിന്ന് പിടികൂടിയത്. 

പുലര്‍ച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. അര്‍ജുന്‍ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Tags

Share this story

From Around the Web