റൊമാനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവനും ഫാഗറസിലെയും ആല്‍ബ യൂലിയയിലെയും ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ലൂസിയന്‍ മുറേസന്‍ ദിവംഗതനായി
Sep 27, 2025, 17:57 IST

ബുച്ചാറെസ്റ്റ്: കത്തോലിക്ക സഭയുമായി ഐക്യത്തിലുള്ള പൗരസ്ത്യ സഭകളിലൊന്നായ റൊമാനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവനും ഫാഗറസിലെയും ആല്‍ബ യൂലിയയിലെയും ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ലൂസിയന്‍ മുറേസന്‍ ദിവംഗതനായി.
94 വയസ്സായിരുന്നു. കര്‍ദ്ദിനാള്‍ ലൂസിയാന്റെ വേര്‍പാടില്‍ ലെയോ പതിനാലാമന്‍ പാപ്പ അനുശോചനം രേഖപ്പെടുത്തി. കമ്മ്യൂണിസ്റ്റു ആധിപത്യത്തിന്‍ കീഴില്‍ വര്‍ഷങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്ക് സാക്ഷിയായ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത് രഹസ്യമായിട്ടായിരുന്നു.
പരീക്ഷണ വേളയില്‍പ്പോലും അചഞ്ചലമായ വിശ്വാസവുമായി നിലകൊണ്ട കര്‍ദ്ദിനാള്‍ സഭയുടെ വിശ്വസ്ത ദാസനായിരിന്നുവെന്ന് പാപ്പ അനുശോചന സന്ദേശത്തില്‍ സ്മരിച്ചു.