അമേരിക്കൻ ആക്രമണങ്ങളെ ന്യായീകരിച്ച് കരോലിൻ ലീവിറ്റ്
Jun 23, 2025, 20:01 IST

ഇറാന്റെ ആണവ അഭിലാഷങ്ങളെ നേരിടാൻ ധൈര്യമുള്ള ആദ്യത്തെ നേതാവ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്.
എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കരോലിൻ ലീവിറ്റിന്റെ പരാമർശം.
ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ സമീപകാല ആക്രമണങ്ങളെ ലീവിറ്റ് ന്യായീകരിച്ചു.
ഇറാനെ “ആസന്നമായ ഭീഷണി” എന്ന് ലീവിറ്റ് വിശേഷിപ്പിക്കുകയും ട്രംപിന്റെ കീഴിലുള്ള അമേരിക്കയുടെ സൈനിക നടപടി ഇറാന്റെ ആണവ ശേഷിയെ ഗണ്യമായി കുറച്ചതായി അവകാശപ്പെടുകയും ചെയ്തു.
ഇതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യാൻ ധൈര്യമുള്ള ആദ്യത്തെ പ്രസിഡന്റാണ് ഡോണൾഡ് ട്രംപ് എന്നും, ഒരു ആണവ ബോംബ് സൃഷ്ടിക്കാനുള്ള ഇറാന്റെ കഴിവ് ഈ ആക്രമണങ്ങൾ ഇല്ലാതാക്കിയെന്നും ‘ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമറി’ന് ഉത്തരവിട്ട അമേരിക്കൻ പ്രസിഡന്റിന്റെ തീരുമാനത്തെ പരാമർശിച്ചുകൊണ്ട് ലീവിറ്റ് പറഞ്ഞു.