കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് ഇടവകയുടെ 2026-27  വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

 
Carmel ki

കുവൈത്ത്: കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ഇടവകയുടെ 2026-27 വർഷത്തെ ഇടവകയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

വെള്ളിയാഴ്‌ച സഭ ആരാധനയ്ക്ക് ശേഷം നടന്ന വാർഷിക പൊതുയോഗത്തിൽ റവ. പ്രജീഷ് മാത്യുവിന്റെ അധ്യക്ഷതയിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

കഴിഞ്ഞവർഷത്തെ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്‌തു. 

ഇടവകയുടെ വൈസ് പ്രസിഡന്റായി ജോൺസൺ മാത്യു , സെക്രട്ടറി. മൃദുൻ ജോർജ്, ട്രസ്റ്റി, രാഗിൽ രാജ്, , ആത്മീയ ശുശ്രൂഷകൻ ജിതിൻ ടി എബ്രഹാം, മീഡിയ കോർഡിനേറ്റർ സോനറ്റ് ജസ്‌റ്റിൻ, ഗായക സംഘം പ്രതിനിധിയായി ടെൻസി ഇ എബ്രഹാം, യൂത്ത് ഫെല്ലോഷിപ്പ് പ്രതിനിധിയായി ഹെപ്‌സി ജോൺ, സൺഡേസ്‌കൂൾ ഹെഡ്‌മാസ്‌റ്റർ ജേക്കബ് ഷാജിയും, സഹോദരി സമാജം പ്രതിനിധിയായി സന്ധ്യ, ഇടവകയുടെ കമ്മിറ്റി അംഗങ്ങൾ ആയി എം.ടി. തോമസ്, ഷിജി ഡേവിസ്, ബിന്ദു പി വി എന്നിവർ അടങ്ങുന്ന ഒരു ഇടവക കമ്മറ്റിയെയും തിരഞ്ഞെടുത്തു.

Tags

Share this story

From Around the Web