കാര്‍ലോ അക്യൂറ്റിസിന്റെ ദൗത്യം തുടരാന്‍ മൊബൈല്‍ ആപ്പ്

 
CARLO


വത്തിക്കാന്‍ സിറ്റി: ആധുനിക സാങ്കേതികവിദ്യകളെ സുവിശേഷ പ്രഘോഷണത്തിനായി ഉപയോഗിച്ച മില്ലേനിയം വിശുദ്ധന്‍ കാര്‍ലോ അക്യൂറ്റിസിന്റെ ദൗത്യം തുടരാന്‍ പുതിയ മൊബൈല്‍ ആപ്പ്. വി. കാര്‍ലോയുടെ മാതാവ് അന്റോണിയ അക്യൂറ്റിസിന്റെ സഹകരണത്തോടെ പെന്‍സില്‍ വാനിയയിലെ മാല്‍വര്‍ണിലുള്ള സെന്റ് കാര്‍ലോ അക്യൂറ്റിസ് തീര്‍ത്ഥാടനകേന്ദ്രമാണ് ആപ്പ് രൂപകല്പന ചെയ്തത്.

കേവലം 15 വയസുവരെ മാത്രം ഈ ലോകത്തു ജീവിച്ച വി. കാര്‍ലോ ലോകമെമ്പാടുമുള്ള ദിവ്യ കാരുണ്യ അത്ഭുതങ്ങളെക്കുറിച്ച് തയ്യാറാക്കിയ ഡിജിറ്റല്‍ ശേഖരമാണ് ആപ്പിന്റെ പ്രധാന ആകര്‍ ഷണീയത. വിശുദ്ധന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചാപ്പലുകളില്‍ നിന്നുള്ള ദിവ്യകാരുണ്യ ആരാധന ആപ്പിലൂടെ തത്സമയം കാണാനാകും.

യേശുവിനെക്കുറിച്ചും ദിവ്യകാരുണ്യത്തെക്കുറിച്ചും സംസാരിക്കാന്‍ കാര്‍ലോ സാങ്കേതികവിദ്യയെ ഉപയോഗിച്ചിരുന്നു. ആ ഭക്തി ലോകമെമ്പാടുമുള്ള യുവാക്കളിലേക്കും കുടുംബങ്ങളിലേക്കും എത്തിക്കാന്‍ ഈ ആപ്പ് ഉപകരണമാകുമെന്ന് അന്റോണിയ അക്യൂറ്റിസ് പ്രത്യാശപ്രകടിപ്പിച്ചു.

ആധുനിക കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് വിശ്വാസം പകര്‍ന്നു നല്‍കാന്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആപ്പ് സഹായമാകുമെന്ന് ഫിലാഡല്‍ഫിയ ആര്‍ച്ചുബിഷപ് നെല്‍സണ്‍ ജെ. പെരസ് പറഞ്ഞു.

2006ല്‍ 15-ാം വയസില്‍ അന്തരിച്ച വിശുദ്ധ കാര്‍ലോ അക്യൂറ്റിസിനെ 2020 ഒക്ടോബര്‍ 10ന് വാഴ്ത്തപ്പെട്ട പദവിയിലേക്കും 2025 സെപ്റ്റംബര്‍ ഏഴിന് വിശുദ്ധരുടെ ഗണത്തിലേക്കും ഉയര്‍ത്തുകയായിരുന്നു.

Tags

Share this story

From Around the Web