വിശുദ്ധ നാട്ടിൽ തിരുക്കർമ്മങ്ങൾക്ക് തടസം നേരിട്ട സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കർദിനാൾ പരോളിൻ
മാര്‍ച്ച് 30 ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി മോണ്‍സിഞ്ഞോര്‍ പോള്‍ റിച്ചാര്‍ഡ് ഘല്ലഗര്‍ എന്നിവര്‍ പരിശുദ്ധ സിംഹാസനത്തിലേക്കുള്ള ഇസ്രായേല്‍ സംസ്ഥാനത്തിന്റെ അംബാസഡര്‍ യാരോണ്‍ സൈഡ്മാനുമായി കൂടിക്കാഴ്ച്ച നടത്തി.
ഓശാന ഞായര്‍ ദിവസം ജെറുസലേമിലെ തിരുക്കല്ലറ സ്ഥിതി ചെയ്യുന്ന ബസിലിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബത്തിസ്റ്റ പിറ്റ്സബല്ലയെയും വിശുദ്ധ നാടിന്റെ സൂക്ഷിപ്പുകാരന്‍ ഫാ. ഫ്രാഞ്ചെസ്‌കോ ഇല്‍പോയെയും സുരക്ഷാ കാരണങ്ങളാല്‍ ഇസ്രായേല്‍ പോലീസ് തടഞ്ഞ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു.
സംഭവം തികച്ചും അസ്വസ്ഥത ഉളവാക്കിയെന്നു പരിശൂദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ടെലിഗ്രാം സന്ദേശത്തില്‍ എടുത്തു പറഞ്ഞു.
കൂടിക്കാഴ്ചയുടെ അവസരത്തില്‍ നടന്ന സംഭവത്തില്‍ വിശദീകരണങ്ങള്‍ നല്‍കുകയും വിശുദ്ധവാര കര്‍മ്മങ്ങളില്‍ തിരുക്കല്ലറയുടെ ബസിലിക്കയില്‍ പങ്കെടുക്കുന്നതും സംബന്ധിച്ച് ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റും പ്രാദേശിക അധികാരികളും തമ്മില്‍ എത്തിച്ചേര്‍ന്ന കരാര്‍ അംഗീകരിക്കുകയും ചെയ്തുവെന്നും ടെലിഗ്രാം സന്ദേശത്തില്‍ പറയുന്നു.