അമേരിക്കയുടെ കുടിയേറ്റനയത്തിനെതിരെ കര്‍ദ്ദിനാള്‍ മാക്എല്‍റോയ്

ധാര്‍മ്മികമായി ജുഗുപ്‌സാവഹമാണ് അമേരിക്കന്‍ ഐക്യനാടുകളുടെ ഭരണകൂടത്തിന്റെ കുടിയേറ്റനയമെന്ന് അന്നാട്ടിലെ വാഷിംഗ്ടണ്‍ അതിരൂപതയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് വാള്‍ട്ടെര്‍ മാക്എല്‍റോയ്.
സിഎന്‍എന്‍-ന് അനുവദിച്ച ഒരു അഭിമുഖത്തിലാണ് ട്രംപ് ഭരണകൂടം അവലംബിച്ചിരിക്കുന്ന നാടുകകടത്തല്‍ പ്രക്രിയയെ അപലപിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പ്രതികരിച്ചത്.
നാടുകടത്തല്‍ നടപടി മനുഷ്യത്വരഹിതവും കുടുംബങ്ങളെ മനപ്പൂര്‍വ്വം നശിപ്പിക്കുന്നതുമാണെന്ന് കര്‍ദ്ദിനാള്‍ മാക്എല്‍റോയ് കുറ്റപ്പെടുത്തി. അതിര്‍ത്തി സംരക്ഷിക്കാനുള്ള ഒരു നാടിന്റെ ആവശ്യകത അംഗീകരിക്കുമ്പോള്‍ തന്നെ അദ്ദേഹം സര്‍ക്കാരിന്റെ നടപടികള്‍ അന്നാട്ടില്‍ താമസിക്കാനുള്ള രേഖകള്‍ ഇല്ലാത്ത ദശലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുള്ള ആശങ്ക എടുത്തുകാട്ടുന്നു.
അനധികൃതകുടിയേറ്റക്കാര്‍ക്ക് ഇന്ന് പള്ളിയില്‍ പോലും പോകാന്‍ ഭയമാണെന്നും വിവേചനരഹിതമായി സ്ത്രീപുരുഷന്മാരും കുട്ടികളും ഉള്‍പ്പടെ എല്ലാവരെയും കൂട്ടത്തോടെ നാടുകടത്തുന്ന ഒരു രീതിയാണ് സര്‍ക്കാര്‍ സ്വീരിച്ചിരിക്കുന്നതെന്നും വിസ്താരം കൂടാതെ അതിവേഗം നാടുകടത്തുന്നത് എളുപ്പമാക്കിത്തീര്‍ക്കുന്നതാണ് പുതിയ കുടിയേറ്റനയമെന്നും കര്‍ദ്ദിനാള്‍ മാക്എല്‍റോയ് കുറ്റപ്പെടുത്തുന്നു.