മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി കര്‍ദിനാള്‍ കൂവക്കാട്; നേതാക്കള്‍ സമാധാന പ്രതിജ്ഞയില്‍ ഒപ്പുവെച്ചു
ലണ്ടന്‍: വത്തിക്കാന്റെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്ട്രി തലവന്‍ കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാട് വിവിധ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നാം എല്ലാവരും ഒരേ മനുഷ്യകുടുംബത്തിലെ അംഗങ്ങളാണെന്ന് കര്‍ദിനാള്‍ പറഞ്ഞു.
ഓരോ മനുഷ്യന്റെയും അന്തസ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സമാധാനത്തിനായി ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്ന പ്രതിജ്ഞയില്‍ മതനേതാക്കള്‍ ഒപ്പുവെച്ചു.
സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പത്താം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുത്ത ശേഷമാണ് കര്‍ദിനാള്‍ കൂവക്കാട് മതാന്തരകൂട്ടായ്മയില്‍ പങ്കെടുത്തത്. 'അസീസിയുടെ ചൈതന്യത്തില്‍ സമാധാന ശില്പികളായി മതങ്ങള്‍' എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രമേയം.
വിരമിച്ച വെസ്റ്റ്മിനിസ്റ്റര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് പ്രഭാഷണം നടത്തി. വിവിധ മതപാരമ്പര്യങ്ങളില്‍ നിന്നുള്ള ഒമ്പത് സമാധാന പ്രാര്‍ത്ഥനകള്‍ നടന്നു. തുടര്‍ന്ന് നടന്ന നിശബ്ദ പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് 'സമാധാന പ്രതിജ്ഞ'യില്‍ നേതാക്കള്‍ ഒപ്പുവെച്ചത്.