ദുര്‍ബലരായ കുട്ടികള്‍ക്കും രോഗികള്‍ക്കും വേണ്ടി കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകണമെന്ന് കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാട് 

 
George

വത്തിക്കാന്റെ മതസൗഹാര്‍ദ്ദ കാര്യാലയവും കസാഖ്സ്ഥാന്‍ കേന്ദ്രവും ചേര്‍ന്ന് അസ്താനയില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് സംയുക്ത സമ്മേളനം ആരംഭിച്ചു.സമൂഹത്തിലെ ദുര്‍ബലരായ കുട്ടികളുടെയും അടിയന്തര സംരക്ഷണം ആവശ്യമുള്ളവരുടെയൂം ക്ഷേമത്തിനായി വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങളും സഹകരണവും കൂടുതല്‍ ശക്തമാക്കണമെന്ന് കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാട് ആഹ്വാനം ചെയ്തു. ആഗോളതലത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെയും പ്രതിസന്ധികള്‍ നേരിടുന്ന കുട്ടികളെയും സംരക്ഷിക്കുന്നതില്‍ മതനേതാക്കളുടെയും വിശ്വാസികളുടെയും കൂട്ടായ ഉത്തരവാദിത്തം നിര്‍ണായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.വിവിധ സംസ്‌കാരങ്ങളും മതവിശ്വാസങ്ങളും തമ്മിലുള്ള ബന്ധം വെറുമൊരു ആശയവിനിമയത്തിനപ്പുറം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്കും പ്രായോഗിക സഹായങ്ങളിലേക്കും വളരണമെന്നാണ് സഭയുടെ നിലപാട്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും അവരുടെ മൗലികാവകാശങ്ങള്‍ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലും കൂട്ടായ പരിശ്രമങ്ങള്‍ ആവശ്യമാണെന്നും കര്‍ദിനാള്‍ ഓര്‍മ്മിപ്പിച്ചു.സമൂഹത്തിലെ അനീതികള്‍ക്കും വെല്ലുവിളികള്‍ക്കും എതിരെയുള്ള പ്രതിരോധമായി കുട്ടികളുടെ സംരക്ഷണത്തെ മാറ്റണമെന്നും, വ്യത്യസ്ത മതവിശ്വാസികള്‍ പരസ്പര ബഹുമാനത്തോടെയും സ്‌നേഹത്തോടെയും ഇതിനായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നുമാണ് ഈ കാല്‍വെപ്പിലൂടെ വത്തിക്കാന്‍ ലോകത്തിന് നല്‍കുന്ന സന്ദേശം.

Tags

Share this story

From Around the Web