അസര്‍ബൈജാന്‍ രാഷ്ട്ര തലവന്‍ ഇല്‍ഹാം ഓലിയേവുമായി കൂടിക്കാഴ്ച്ച നടത്തി കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്
വത്തിക്കാന്‍: അസര്‍ബൈജാന്‍ രാഷ്ട്ര തലവന്‍ ഇല്‍ഹാം ഓലിയേവുമായി കൂടിക്കാഴ്ച്ച നടത്തി വത്തിക്കാന്‍ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്. ജൂണ്‍ 18-ന് ഉച്ചകഴിഞ്ഞ്, ബാക്കുവിലെ കോക്കസസ് മേഖലയിലെ ഷെയ്ഖ് ഉല്‍-ഇസ്ലാം അല്ലാഹ്ഷുകൂര്‍ പാഷസാദെയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ജൂണ്‍ പതിനഞ്ചു മുതല്‍ പത്തൊന്‍പതു വരെയായിരുന്നു അസര്‍ബൈജാന്‍ സന്ദര്‍ശനം.
രാജ്യത്തെ അപ്പസ്‌തോലിക പ്രിഫക്റ്റ് മോണ്‍സിഞ്ഞോര്‍ വ്ലാദിമിര്‍ ഫെകേതെ, അസര്‍ബൈജാന്‍ സ്ഥാനപതി ഇല്‍ഗാര്‍ മുഖ്തറോവ്, പ്രാദേശിക ക്രൈസ്തവ-യഹൂദ സമൂഹങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. 2002-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ നടത്തിയ സന്ദര്‍ശനവും 2016-ല്‍ ഫ്രാന്‍സിസ് പാപ്പ നടത്തിയ സന്ദര്‍ശനവും കര്‍ദിനാള്‍ അനുസ്മരിച്ചു. ഈ സന്ദര്‍ശനങ്ങളും, മറ്റു സംരംഭങ്ങളും, ഇരു വിഭാഗങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ ശക്തമാക്കിയതായി കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി.
സമാധാനവും മതാന്തര സംവാദവും പ്രോത്സാഹിപ്പിക്കുന്നതിനായി സഹിഷ്ണുതയുടെയും ബഹുസാംസ്‌കാരികതയുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്,ഹെയ്ദര്‍ അലിയേവ് ഫൗണ്ടേഷനും തമ്മിലുള്ള സഹകരണത്തെക്കുറിച്ചും ചര്‍ച്ച നടന്നു.