കാര്‍ഡിഫ് സെന്റ് ജോണ്‍സ് ക്‌നാനായ പള്ളിയുടെ ഇരുപതാമത് വലിയ പെരുന്നാള്‍ 17ന് ഞാറാഴ്ച
May 14, 2026, 18:28 IST
കാര്‍ഡിഫ് സെന്റ് :ജോണ്‍സ് ക്‌നാനായ പള്ളിയുടെ വലിയ പെരുന്നാള്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയോട് കൂടെ നടത്തപ്പെടുന്നു. വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ഫാ :സജി എബ്രഹാം കൊച്ചേത്ത്, ഫാ :ജെറിന്‍ ടി രാജു തെക്കേതില്‍, ഫാ:നിതിന്‍ സണ്ണി വള്ളപുരക്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.
ഇടവക സ്ഥാപിക്കപ്പെട്ടിട്ട് 20 വര്‍ഷം പൂര്‍ത്തിയായി.12മണിക്ക് പെരുന്നാള്‍ കോടിയേറ്റ് നടത്തുന്നതാണ്. 12:30ന് പ്രാത്ഥനയും, തുടര്‍ന്ന് കുര്‍ബാനയും, റാസയും, ആദ്യഫല ലേലവും, ആശീര്‍വാദവും നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ്. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് സെക്രട്ടറി ജിറ്റു ജെയിംസ്,ട്രസ്റ്റീ ജെറിന്‍ പുന്നൂസ് എന്നിവര്‍ നേതൃത്വം നല്‍കുന്നതാണ്.