കാര്‍ യാത്രികരെ വഴിയില്‍ തടഞ്ഞു ഭീഷണിപ്പെടുത്തുകയും പൊലിസിനെ ആക്രമിക്കുകയും ചെയ്ത കേസ്: സ്വകാര്യ ബസ് ജീവനക്കാരന് മുഹമ്മദ് അന്‍സാറിനെതിരെ കാപ്പ ചുമത്തും
കൊച്ചി: കാര്‍ യാത്രികരെ വഴിയില്‍ തടഞ്ഞു ഭീഷണിപ്പെടുത്തുകയും പൊലിസിനെ ആക്രമിക്കുകയും ചെയ്ത സ്വകാര്യ ബസ് ജീവനക്കാരന് മുഹമ്മദ് അന്‍സാറിനെതിരെ കാപ്പ ചുമത്തും. റിപ്പോര്‍ട്ട് ഉടന്‍ കലക്ടര്‍ക്ക് കൈമാറും. മോഷണം അടക്കം ഏഴോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍.
ഓഗസ്റ്റ് 9ന് കച്ചേരിപ്പടിയില്‍ കാര്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നോര്‍ത്ത് പൊലിസ് എടുത്ത കേസില്‍ നിസാര വകുപ്പുകള്‍ ചുമത്തി അന്‍സാറിന് സ്റ്റേഷന് ജാമ്യം നല്‍കിയിരുന്നു.
നോര്‍ത്ത് എഎസ്ഐ സുനിലിനെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ആക്രമിച്ചിട്ടും പ്രതിയോട് പൊലിസ് മൃദുസമീപനം സ്വീകരിച്ചതില്‍ സേനയ്ക്കുള്ളില്‍ വലിയ അമര്‍ഷവും പ്രതിഷേധവും ഉയര്‍ന്നിരുന്നു.
പിന്നാലെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് മുഹമ്മദ് അന്‍സാറിനെ വീണ്ടും അറസ്റ്റ് ചെയ്തു. എറണാകുളം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അന്‍സാര്‍ റിമാന്‍ഡിലാണ്.
ഓഗസ്റ്റ് 22ന് വൈകുന്നേരം പടമുഗളില്‍ കാര്‍ യാത്രികരെ തടഞ്ഞു ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തൃക്കാക്കര പൊലിസും അന്‍സാറിനെതിരെ കേസ് എടുത്തിട്ടുണ്ട്. അലങ്കാര്‍ ബസിലെ ജീവനക്കാരനായ പ്രതിക്കെതിരെ 2024ല്‍ ബൈക്ക് മോഷണം, മൊബൈല്‍ ഫോണ്‍ മോഷണം തുടങ്ങി ഏഴു ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.