വടകരയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറിന് തീപിടിച്ചു; മുന്‍ഭാഗം പൂര്‍ണ്ണമായി കത്തിയമര്‍ന്നു

 
card



വടകര: വടകര കൈനാട്ടിക്ക് സമീപം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. ഉച്ചയോടെയാണ് സംഭവം നടന്നത്. സമീപത്തെ മാരുതി സുസുക്കി ഷോറൂമിലെ ജീവനക്കാരന്റേതാണ് അപകടത്തില്‍പ്പെട്ട വാഹനം. 

രാവിലെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് ഉച്ചയോടെ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഷോറൂം ജീവനക്കാര്‍ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു. 

തുടര്‍ന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് വടകരയില്‍ നിന്നുമെത്തിയ അഗ്‌നിരക്ഷാസേന യൂണിറ്റാണ് തീ പൂര്‍ണ്ണമായും അണച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം ഏതാണ്ട് പൂര്‍ണ്ണമായി കത്തിയമര്‍ന്നു.

Tags

Share this story

From Around the Web