പന്തളത്ത് കാര്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ടെമ്പോയിലിടിച്ച് അപകടം: ആര്‍ക്കും പരുക്ക് ഗുരുതരമല്ല
പന്തളം: കുരമ്പാല പറന്തലിന് സമീപം എം സി റോഡില്‍ മൈനാപ്പള്ളിയില്‍ വാഹനാപകടം. പന്തളത്തു നിന്നും അടൂര്‍ ഭാഗത്തേക്ക് പോയ വാഗണര്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് പന്തളം മൈനാപള്ളിയില്‍ വെള്ളവുമായി പോയ ടെമ്പോയില്‍ ഇടിച്ച് അപകടമുണ്ടാകുന്നത്.
നിയന്ത്രണം വിട്ട ടെമ്പോ നിര്‍ത്തിയിട്ടിരുന്ന ടിപ്പറില്‍ ഇടിച്ച് കൈവരികള്‍ തകര്‍ത്തു അടുത്ത പറമ്പിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
കാറിന് സാരമായ പരുക്ക് പറ്റി കാറില്‍ ഉണ്ടായിരുന്നവരെ അടൂരിലുള്ള ആശുപത്രിയില്‍ പ്രവേശിച്ചു. ആര്‍ക്കും പരുക്ക് ഗുരുതരമല്ല.
അതേസമയം, വയനാട്ടില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതത്തൂണില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം.
താഴ്ചയിലുള്ള കമ്പിവേലി തകര്‍ത്ത് കൃഷിയിടത്തിലേക്കു തെറിച്ചു വീണാണ് ഇരുവരും മരിച്ചത്.
വള്ളുവാടി കരിപ്പൂര് ഉന്നതിയിലെ സുനീഷ് (22), കല്ലൂര്‍കുന്ന് ഉന്നതിയിലെ ബിജു (24) എന്നിവരാണു മരിച്ചത്.
സിനിമ കണ്ടു മടങ്ങും വഴി ദേശീയപാത 766ല്‍ മൂലങ്കാവിനടുത്ത് രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു.