കോഴിക്കോട് വെള്ളിമാടുകുന്നില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി; അഞ്ച് പേര്‍ക്ക് പരിക്ക്

 
accident

 
കോഴിക്കോട്: വെള്ളിമാടുകുന്ന് ലോ കോളജിന് മുന്നില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി അഞ്ച് പേര്‍ക്ക് പരിക്ക്. 

മലപ്പുറം സ്വദേശിയായ അബ്ദുല്‍ ഖാദര്‍, കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് സജല്‍, കാസര്‍കോട് സ്വദേശിയായ ശ്രീരാജ്, കണ്ണൂര്‍ സ്വദേശി ജിതിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11.15 ഓടെയായിരുന്നു അപകടം.

സംസാരിച്ച് നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥികളുടെ ഇടയിലേക്ക് കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.

അപകടത്തിന് പിന്നാലെ കാര്‍ ഡ്രൈവര്‍ പാഴൂര്‍ ചാലിക്കുഴി സ്വദേശി കാര്‍ത്തികേഷിനെ ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags

Share this story

From Around the Web