ഷുഗർ ക്രേവിങ്‌സ് കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ലേ? ഈ വിദ്യകൾ പരീക്ഷിച്ച് നോക്കൂ

 
wwww

നമുക്ക് ഇപ്പോഴും മധുരമുള്ള പലഹാരമോ അല്ലെങ്കിൽ പാനീയമോ കണ്ടാൽ ഒന്ന് രുചിച്ച് നോക്കാൻ തോന്നാറുണ്ട്. ഷുഗർ കട്ട് തുടങ്ങണമെന്ന് വിചാരിക്കുമെങ്കിലും പലപ്പോഴും നമുക്ക് അതിന് കഴിയാറില്ല. എന്നാൽ ഷുഗർ കട്ട് ചെയ്ത് തുടങ്ങുമ്പോൾ നമ്മുടെ ശരീരത്തിൽ ഒരു പ്രശ്നങ്ങളുണ്ടാക്കും. ക്ഷീണം, പേശിവേദന, വിഷാദം, ദേഷ്യം എന്നിങ്ങനെ പ്രയാസങ്ങൾ നേരിട്ടേക്കാം.

ശരീരത്തിലെ രക്തത്തിൽ പഞ്ചസാരയുടെ അളവിൽ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോഴാണ് നമുക്ക് ഷുഗർ ക്രേവിങ്‌സ് ഉണ്ടാകുന്നത്. ചിലപ്പോൾ പോഷകങ്ങളുടെ അഭാവം മൂലമോ ഇത് സംഭവിക്കാം. എന്നാൽ അളവിൽ കൂടുതൽ പഞ്ചസാര ഉണ്ടെങ്കിലും അത് ശരീരത്തിന് ദോഷം ചെയ്തേക്കാം.

നിങ്ങളുടെ ഭക്ഷണത്തിൽ മഗ്നീഷ്യം, സിങ്ക്, ക്രോമിയം എന്നിവ വർദ്ധിപ്പിക്കുക, ഹൈ പ്രോട്ടീൻ ബ്രേക്ക്ഫാസ്റ്റ് കഴിക്കുക, പഞ്ചസാരയ്ക്ക് പകരം മറ്റേതെങ്കിലും കറുവപ്പട്ട, ഏലയ്ക്ക, ജാതി തുടങ്ങിയ സ്പൈസുകൾ ഉപയോഗിക്കുക, എപ്പോഴും ഹൈഡ്രേറ്റഡ് ആയിട്ടിരിക്കുക, നന്നായി ഉറങ്ങുക. ഈ വിദ്യകൾ പരീക്ഷിച്ച് നോക്കൂ ഷുഗർ കട്ട് സിംപിൾ ആയി നടപ്പാക്കാം. ഈ വിദ്യകൾ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ ഡോക്ടറെ സമീപിക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

Tags

Share this story

From Around the Web