കഞ്ചാവ് ക്യാൻസറിനുള്ള മരുന്നാണ് സാറേ,പോലീസിന് കഞ്ചാവിൻ്റെ ഗുണത്തെപ്പറ്റി ക്ലാസെടുത്ത് വൈറലായ യുവാവ് വീണ്ടും കഞ്ചാവുമായി പിടിയില്‍
കോട്ടയം :കഞ്ചാവ് ക്യാൻസറിനുള്ള മരുന്നാണ് സാറേ, പള്ളിക്കത്തോട് പോലീസിന് കഞ്ചാവിനെപ്പറ്റി ക്ലാസെടുത്ത് വൈറലായ യുവാവിനെ വീണ്ടും കഞ്ചാവുമായി പിടികൂടി. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് കൊടിമറ്റത്തില്‍ വീട്ടീല്‍ കെ.ഡി ഷെബിനെയാണ് (37) ) ജില്ലാ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും പള്ളിക്കത്തോട് പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. നേരത്തെ പള്ളിക്കത്തോട് സിഐ ആയിരുന്ന നിലവില്‍ മലപ്പുറം ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്.പിയായി പ്രവര്‍ത്തിക്കുന്ന കെ.പി ടോംസണ്‍ കഞ്ചാവുമായി ഷെബിനെ പിടികൂടിയിരുന്നു. അന്ന് കെ.പി ടോംസണിന് കഞ്ചാവിന്റെ ഔഷധഗുണത്തെപ്പറ്റി ഷെബിന്‍ ക്ലാസെടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ഷെബിന്‍ വീണ്ടും കഞ്ചാവ് വില്‍പ്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യുവിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്.പി യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സംഘത്തിന് ഇയാളെ നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് വില്‍പ്പനയ്ക്ക് കഞ്ചാവുമായി എത്തിയ ഇയാളെ പിടികൂടിത്. ഇയാളെ കോടതിയില്‍ ഹാജരാക്കും. സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ജില്ലയില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ പള്ളിക്കത്തോട്ടിലും പരിശോധന നടത്തിയത്.