ഇറാനിലെ അര്‍ബുദ രോഗികള്‍ മരുന്ന് വാങ്ങാന്‍ വീട്ടിലെ സാധനങ്ങള്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്,പണമില്ലാത്തതിനാല്‍ ചില രോഗികള്‍ ചികിത്സ തന്നെ ഉപേക്ഷിക്കുന്ന അവസ്ഥയില്‍

 
IRAN

ഇറാന്‍: ഇറാനില്‍ മരുന്നുകളുടെ വില കുത്തനെ ഉയര്‍ന്നതോടെ അര്‍ബുദ രോഗികള്‍ ചികിത്സയ്ക്കായി വീട്ടിലെ അവശ്യ സാധനങ്ങള്‍ വിറ്റഴിക്കുന്നതായി റിപ്പോര്‍ട്ട്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പല കുടുംബങ്ങളും ഫ്രിഡ്ജ്, ടെലിവിഷന്‍ എന്നിവ വിറ്റാണ് മരുന്നുകള്‍ വാങ്ങുന്നത്. പണമില്ലാത്തതിനാല്‍ ചില രോഗികള്‍ ചികിത്സ തന്നെ ഉപേക്ഷിക്കുന്ന അവസ്ഥയിലാണെന്ന് സന്നദ്ധ സംഘടനകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് മരുന്നുകളുടെ വിലയില്‍ 100 ശതമാനത്തിലേറെ വര്‍ദ്ധനവാണ് അടുത്തിടെ ഉണ്ടായിരിക്കുന്നത്. രോഗിയുടെ ഒരു മാസത്തെ മരുന്നിന് മാത്രം വലിയ തുക ചെലവാക്കേണ്ടി വരുന്നത് സാധാരണക്കാരെ വന്‍ കടക്കെണിയിലാക്കുന്നു. ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കാത്തതും മരുന്നുകളുടെ ക്ഷാമവും പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കുന്നുണ്ട്.


സന്നദ്ധ സംഘടനകള്‍ സാമ്പത്തിക സഹായങ്ങളും പിന്തുണയും നല്‍കുന്നുണ്ടെങ്കിലും ഉയര്‍ന്ന മരുന്ന് വില കാരണം എല്ലാവരിലേക്കും സഹായം എത്തിക്കാന്‍ സാധിക്കുന്നില്ല. ഭക്ഷണച്ചെലവിനൊപ്പം മരുന്ന് വിലയും കൂടിയത് പാവപ്പെട്ട കുടുംബങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കി. സ്ഥിതിഗതികള്‍ ദയനീയമായി തുടരുന്നതിനാല്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രോഗികളും കുടുംബങ്ങളും.

Tags

Share this story

From Around the Web