ലെയോ പാപ്പയുമായി ഫോൺ സംഭാഷണം നടത്തി കനേഡിയൻ പ്രധാനമന്ത്രി
ലെയോ പതിനാലാമൻ പാപ്പയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിൽ ഫോണിലൂടെ സംഭാഷണം നടത്തി. പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിർമ്മിത ബുദ്ധിയുടെ (AI) ധാർമ്മികവും മാനവികവുമായ വികസനത്തെക്കുറിച്ചും ഇരുവരും സംസാരിച്ചു.
സാങ്കേതികവിദ്യകളുടെ വളർച്ച മനുഷ്യകേന്ദ്രീകൃതമായിരിക്കണമെന്നും, ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാകണം ഇതിന്റെ പുരോഗതിയെന്നും ചർച്ചയിൽ ഇരുവരും സംസാരിച്ചു. പശ്ചിമേഷ്യയിലെയും ഉക്രൈനിലേയും നിലവിലെ സംഘർഷാവസ്ഥകളും സമാധാന ശ്രമങ്ങളും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര-പ്രാദേശിക വിഷയങ്ങളും സംഭാഷണത്തിൽ ഉൾപ്പെട്ടു. ആഗോള സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള കൂട്ടായ ശ്രമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു.
കഴിഞ്ഞവർഷം കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വത്തിക്കാനിലെത്തി ലെയോ പതിനാലാമൻ പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കത്തോലിക്കാ വിശ്വാസിയായ മാർക്ക് കാർണി തന്റെ കുടുംബത്തോടൊപ്പമാണ് അന്ന് റോം സന്ദർശിച്ചത്. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും ബാങ്കറുമായിരുന്ന 61-കാരനായ കാർണി, 2025 മാർച്ചിലാണ് കാനഡയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.