കാനഡയിലും ഇന്ത്യൻ വംശജർക്കെതിരെ വംശീയ-വിദ്വേഷ കുറ്റകൃത്യങ്ങളിൽ വർധനയെന്ന് റിപ്പോര്‍ട്ട്

CANADA

ഓട്ടവ: ഉന്നത വിദ്യാഭ്യാസം, സൗജന്യ ആരോഗ്യ പരിരക്ഷ, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ, റിട്ടയർമെൻ്റ് സുരക്ഷ, പൊതു സുരക്ഷ, മെച്ചപ്പെട്ട പൊതു അടിസ്ഥാന സൗകര്യങ്ങളും നൽകുന്ന കാനഡ ഇന്ത്യക്കാർ അടക്കം കുടിയേറ്റക്കാരുടെ സ്വപ്നഭൂമിയാണ്. എന്നാൽ, ഈ ആഘോഷിക്കപ്പെട്ട ധാർമ്മികതയെ ഭീഷണിപ്പെടുത്തുന്ന ഒരു ഇരുണ്ട പ്രവണത ഉയർന്നുവരുന്നു. അടുത്തിടെ കാനഡയിൽ ഇന്ത്യക്കാർ അടക്കമുള്ള ദക്ഷിണേഷ്യക്കാരെ ലക്ഷ്യം വച്ചുള്ള വംശീയ-വിദ്വേഷ പരാമർശങ്ങളിലും കുറ്റകൃത്യങ്ങളിലും കുത്തനെ വർധന ഉണ്ടായതായി പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

2023 മെയ് മുതൽ 2025 ഏപ്രിൽ വരെ, ദക്ഷിണേഷ്യക്കാരെ ലക്ഷ്യം വച്ചുള്ള വംശീയ-വിദ്വേഷ പരാമർശങ്ങളിൽ മുൻ വർഷത്തേക്കാൾ 1,350% വർധനയുണ്ടായതായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് ഡയലോഗ് (ഐ എസ് ഡി) റിപ്പോർട്ട് ചെയ്തു. അതേസമയം 2019 മുതൽ വിദ്വേഷ കുറ്റകൃത്യങ്ങൾ 200% വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ബ്രാംപ്ടൺ, ടൊറൻ്റോ, കാൽഗറി എന്നീ നഗരങ്ങളിലാണ് വിദ്വേഷ കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2019 മുതൽ 2023 വരെ ദക്ഷിണേഷ്യൻ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളിൽ 227% വർധന ഉണ്ടായതായി ഐഎസ്‌ഡി റിപ്പോർട്ട് ചെയ്യുന്നു.

പൊലീസിൽ റിപ്പോർട്ട് ചെയ്യുന്ന സംഭവങ്ങൾ പ്രതിവർഷം 140 ൽ നിന്ന് 458 വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. 2023 നും 2024 നും ഇടയിൽ, ദക്ഷിണേഷ്യക്കാരെ ലക്ഷ്യം വച്ചുള്ള സോഷ്യൽ മീഡിയ വിദ്വേഷ പോസ്റ്റുകളിൽ 1,350% വർധന കണ്ടു. 2025 ഏപ്രിലിൽ ഇത് 26,600 ആയി ഉയർന്നതായും ഐഎസ്‌ഡി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

“അധിനിവേശകരെ നാടുകടത്തുക” എന്ന് ആഹ്വാനം ചെയ്യുന്ന ഒരു പോസ്റ്റ് 760,000 ആളുകൾ കാണുകയും 13,000 ലൈക്കുകളും നേടി. ഇത് ഡിജിറ്റൽ ശത്രുതയുടെ വ്യാപ്തിയെ പ്രതിഫലിപ്പിക്കുന്നു. കാനഡയിലെ ഇന്ത്യക്കാർ പലപ്പോഴും “വൃത്തിയില്ലാത്തവർ”, “വൈദഗ്ധ്യമില്ലാത്തവർ”, അല്ലെങ്കിൽ “ഭീഷണിപ്പെടുത്തുന്നവർ” എന്നിങ്ങനെ ചിത്രീകരിക്കുന്ന വിവിധ വാക്കുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കാനഡയിലുടനീളം ഓൺലൈനിലും ഓഫ്‌ലൈനിലും ദക്ഷിണേഷ്യൻ വിരുദ്ധ വിദ്വേഷം വർധിച്ചു വരുന്നത് ഈ സമൂഹങ്ങൾക്കും രാജ്യത്തിന്‍റെ സാമൂഹിക ഘടനയ്ക്കും അടിയന്തര ഭീഷണിയാണെന്ന് റിപ്പോർട്ട് പറയുന്നു.

Tags

Share this story

From Around the Web