യേശുവിന് മുന്‍പില്‍ കൈ കഴുകി ഒഴിഞ്ഞു മാറുവാന്‍ നമ്മുക്കാവുമോ?
'അവനെ കണ്ടപ്പോള്‍ പുരോഹിത പ്രമുഖന്‍മാരും സേവകരും വിളിച്ചുപറഞ്ഞു: അവനെ ക്രൂശിക്കുക! അവനെ ക്രൂശിക്കുക!
പീലാത്തോസ് പറഞ്ഞു: നിങ്ങള്‍ തന്നെ അവനെ കൊണ്ട് പോയി ക്രൂശിച്ചുകൊള്ളുവിന്‍; എന്തെന്നാല്‍, ഞാന്‍ അവനില്‍ ഒരു കുറ്റവും കാണുന്നില്ല' (യോഹ 19:6).
'പീലത്തോസ്സിനു തന്റെ വിധി പ്രഖ്യാപിക്കേണ്ടി വന്നത് പുരോഹിതപ്രമാണികളുടെയും, ജനകൂട്ടത്തിന്റെയും സമ്മര്‍ദ്ധത്തിനു വഴങ്ങിയായിരുന്നു. 'അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക' എന്നാക്രോശിച്ച് ബഹളം വയ്ക്കുന്ന ജനകൂട്ടത്തെ സമാധാനപ്പെടുത്തുവാന്‍ വേണ്ടിയായിരിന്നു 'അവനെ കൊണ്ട് പോയി ക്രൂശിച്ചുകൊള്ളുവിന്‍' എന്ന് പീലത്തോസ് വിധിവാചകം ഉച്ചരിച്ചത്.
ആ റോമന്‍ ഭരണാധികാരി തന്റെ കൈകള്‍ കഴുകിയത് വഴിയായി ആ കുരിശുമരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറുക മാത്രമല്ല, പിന്നെയോ സത്യത്തിനു സാക്ഷ്യം നല്‍കാന്‍ വന്നവനു നേരെ മുഖം തിരിക്കുക കൂടിയാണ് ചെയ്തത്.
ഈ രണ്ടു വസ്തുതകളിലും പീലാത്തോസ് തന്റെ സ്വന്തം താല്പര്യവും സ്വാതന്ത്ര്യവും സംരക്ഷിക്കുവാന്‍ ശ്രമിച്ചു.
പ്രത്യക്ഷത്തില്‍ നസ്രായനായ യേശുവിനെ കൊല്ലുവാന്‍ പീലത്തോസ് വിധിച്ച ആ കുരിശ്, തന്റെ രാജ്യത്തെ പറ്റി പറഞ്ഞ പോലെ തന്നെ ആ റോമന്‍ ഭരണാധികാരിയുടെ ആത്മാവിലേയ്ക്ക് തറച്ചു കയറി. ഈ സത്യത്തില്‍ നിന്ന് ഒരുവന് ഒഴിഞ്ഞു മാറി നില്‍ക്കുവാന്‍ ആവില്ല.
ദൈവപുത്രനായ യേശുക്രിസ്തുവിനെ ഒരു രാജ്യം മുഴുവന്‍ ക്രൂരമായി ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ അവന്റെ രാജ്യത്തെപ്രതി അവന്‍ കുറ്റവാളിയെന്നു മുദ്രകുത്തപെടുകയും മരണത്തിനു വിധിക്കപെടുകയും ചെയ്തു.
തന്മൂലം 'തന്റെ ഏകജാതനെ നല്കുവാന്‍ തക്കവിധം ഈ ലോകത്തെ അത്ര്യയധികമായി സ്‌നേഹിച്ചു' എന്ന വചനം പൂര്‍ത്തീകരിക്കപ്പെട്ടു.
അതിനാല്‍ ജീവിക്കുന്ന യേശുവിന്റെ സാക്ഷ്യം നമ്മുടെ മുന്‍പില്‍ ഉണ്ടെന്നും അതില്‍നിന്നും കൈ കഴുകി ഒഴിഞ്ഞു മാറുവാന്‍ നമ്മുക് ആവില്ലെന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു'.
(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ,എസ്.ഒ.സി)