എംഡിഎംഎ എത്തിയത് ഡോക്ടര്‍ക്ക് നല്‍കാന്‍; വയനാട്ടില്‍ യുവ ഡോക്ടര്‍ പിടിയിലായതിന് പിന്നില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
Nov 7, 2026, 14:53 IST
വയനാട് : ലക്കിടിയില്‍ എംഡിഎംഎ കേസില്‍ ഡോക്ടര്‍ പിടിയില്‍. മലപ്പുറം മൊറയൂര്‍ സ്വദേശിയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കാഷ്വാലിറ്റി സര്‍ജനുമായ കെ. മുഹമ്മദ് ഫാബിനാണ് സംഭവത്തില്‍ പിടിയിലായത്.
ഒക്ടോബര്‍ 22-ന് ലക്കിടിയില്‍ വെച്ച് 8.520 ഗ്രാം എംഡിഎംഎയുമായി തമിഴ്നാട് സ്വദേശികളായ പ്രതികള്‍ പിടിയിലായ കേസിന്റെ തുടര്‍അന്വേഷണത്തിലാണ് ഡോക്ടറുടെ പങ്കാളിത്തം പുറത്തുവന്നത്.
പ്രതികള്‍ ലഹരിമരുന്ന് കൊണ്ടുവന്നത് ഡോക്ടര്‍ക്ക് നല്‍കാനായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഡോക്ടര്‍ സ്ഥിരമായി എംഡിഎംഎ ഉപയോഗിച്ചിരുന്നതായാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഇവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും സാമ്പത്തിക ഇടപാട് രേഖകളും പോലീസ് തെളിവായി കണ്ടെടുത്തിട്ടുണ്ട്.