കാൽവറി പെന്തെക്കോസ്തൽ ചർച്ച് ഡാളസ് 20-ാമത് വാർഷികവും സ്‌തോത്രശുശ്രൂഷയും ആഗസ്റ്റ് 8 മുതല്‍ 10 വരെ

 
chicagooo

ഡാളസ്: ഐ.പി.സി. കാൽവറി പെന്തെക്കോസ്തൽ ചർച്ച് വിജയകരമായ 20 വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് കൺവൻഷനും സെമിനാറും സ്‌തോത്ര ശുശ്രൂഷയും 8, 9, 10 തീയതികളിൽ നടക്കും. ജൂലൈ 31 വാർഷികം ആഗോഷിക്കുന്നതിന്റെ ഭാഗമായി ജൂലൈ 1 മുതൽ പ്രോഗ്രാമുകൾ നടത്തിവരുന്നു. ഇതിന്റെ സമാപനമായിട്ടാണ് കൺവൻഷനും സെമിനാറും സ്‌തോത്ര ശുശ്രൂഷയും നടത്തുന്നത്.

2005 ജൂലൈ 31 ന് ആരംഭം കുറിച്ച സഭാപ്രവർത്തനം ആദ്യവർഷങ്ങളിൽ സെവൻന്ത് ഡേ അഡ്വന്റിസ്റ്റ് ചർച്ച് വക വാടകക്കെട്ടിടത്തിലാണ് ആരാധനയും മീറ്റിംഗുകളും നടത്തിയിരുന്നത്. ആദ്യവർഷങ്ങളിൽ തന്നെ അഭൂതപൂർവ്വമായ വളർച്ച കൈവരിച്ച സഭ 2010 ൽ ഡാളസിലെ പ്രസിദ്ധമായ റിച്ചാർഡ്‌സൺ സിറ്റിയിൽ ഏതാണ്ട് മൂന്നര ഏക്കർ സ്ഥലം വാങ്ങി മനോഹരമായ സഭാഹാളും വിശാലമായ ഫെലോഷിപ്പ്, സൺഡേസ്‌കൂൾ ക്ലാസ്സുകൾക്കുമായി ഒരു കെട്ടിട സമുച്ചയം പണിയുകയും അവിടേക്ക് പ്രവർത്തനങ്ങൾ മാറുകയും ചെയ്തു. സഭ ഡാളസിലെ പ്രമുഖ സ്ഥലത്തായതുകൊണ്ട് പുതിയ കുടുംബങ്ങൾ ആരാധനകളിൽ പങ്കെടുക്കാൻ വന്നു.

2020 ൽ സൺഡേസ്‌കൂളിനായി രണ്ടുനില കെട്ടിടം പണിതു. 1 മുതൽ 12 ക്ലാസുവരെ സൺഡേസ്‌കൂളും ചിൽഡ്രൻസ് ചർച്ച്, യൂത്ത് മീറ്റിംഗുകൾ തുടങ്ങി യുവജനങ്ങൾക്കും മുതിർന്നവർക്കുമായുള്ള പ്രോഗ്രാമുകൾ നടത്തിവരുന്നു.

പ്രഥമ പാസ്റ്റർ വീയപുരം ജോർജ്ജുകുട്ടി തുടർന്ന് പാസ്റ്റർമാരായ ജോർജ് കുട്ടി, കെ.ജെ. കുര്യാക്കോസ്, റോയി ആന്റണി, ഡോ. ജോൺ കെ. മാത്യു തുടങ്ങിയവർ ശുശ്രൂഷകന്മാരായി സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോൾ സീനിയർ പാസ്റ്റർ തോമസ് യോഹന്നാൻ, അസോ. പാസ്റ്റർ ജെയ് ജോൺ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

ബ്രദർ ബോബി തോമസ് സെക്രട്ടറിയായും ബ്രദർ സിറിൽ ബഞ്ചമിൻ ട്രഷറാരായും പ്രവർത്തിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായുള്ള സമാപന സമ്മേളനത്തിൽ 8 വെള്ളി വൈകുന്നേരം പാസ്റ്റർ ലിബിൻ ഏബ്രഹാം വൺ ജനറേഷൻ എവേ എന്ന വിഷയത്തെക്കുറിച്ചും, 9 ന് രാവിലെ നടക്കുന്ന ഫാമിലി സെമിനാറിൽ പാസ്റ്റർ എറിക് വു്ടർ കമ്മ്യൂണിക്കേഷൻ എന്ന വിഷയത്തെക്കുറിച്ചും വൈകുന്നേരം പാസ്റ്റർ സന്തോഷ് തര്യൻ പ്രഭാഷണവും നടത്തും. 10ന് ഞായറാഴ്ച രാവിലനെ ആരാധനയും സ്‌തോത്ര ശുശ്രൂഷയും നടക്കും. വാർഷികപരിപാടികൾക്ക് നേതൃത്വം നൽകുന്നന് റെജി & ക്രിസ്റ്റി ജോൺ ദമ്പതികളെയാണ് സഭ ചുമതലപ്പെടുത്തിയിരിക്കുന്നത്.

Tags

Share this story

From Around the Web