എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും- സന്ധ്യാപ്രാര്‍ത്ഥന
 

 
jesus christ-59


ആശ്രയമില്ലാതെ അലയുന്ന മക്കള്‍ക്ക് സദാ സമീപസ്ഥനായ പൊന്നുതമ്പുരാനേ... ഞങ്ങളുടെ വീഴ്ചകളിലും പരാജയങ്ങളിലും. അങ്ങേ കരം നീട്ടി ഞങ്ങളെ ഉയര്‍ത്തണമേ. പാപികളും നിസ്സാരരുമായ ഞങ്ങള്‍ക്ക് നവജീവന്‍ നല്‍കുവാന്‍ എഴുന്നള്ളി വരേണമേ. അങ്ങ് ഇന്നും ജീവിക്കുന്ന ദൈവമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സ്‌നേഹത്തിന്റെ പൂര്‍ണ്ണത ദൈവസ്‌നേഹത്തില്‍ മാത്രമാണ്. മനുഷ്യര്‍ക്ക് അസാധ്യമാം വിധം അങ്ങ് ദൈവരാജ്യത്തിന്റെ രഹസ്യങ്ങള്‍ എളിയവര്‍ക്ക് വെളിപ്പെടുത്തിയല്ലോ. വിശ്വസിക്കുന്നവര്‍ക്ക് അങ്ങേ ദര്‍ശ്ശിക്കുവാനും അങ്ങില്‍ ജീവിക്കുവാനും അങ്ങ് അപ്പത്തോളം ചെറുതായി. എങ്കിലും ദൈവമേ ഞങ്ങളെ ഇത്രമാത്രം പരിഗണിക്കുവാന്‍ അടിയങ്ങള്‍ക്ക് എന്താണു യോഗ്യത? ഈ രാത്രിയില്‍ അങ്ങയുടെ കരുണയുടെ മുഖം ഞങ്ങള്‍ കാണുന്നു. ആരൊക്കെ ഉണ്ടെങ്കിലും ദൈവസ്‌നേഹമില്ലെങ്കില്‍ ഞങ്ങള്‍ ശൂന്യമാണ്.   ഈശോയില്‍ ജീവിച്ച് മഹത്വമാര്‍ജ്ജിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ... കര്‍ത്താവേ കരുണയായിരിക്കണമേ. ഞങ്ങളുടെ മേലും ഞങ്ങളുടെ കുടുംബങ്ങളുടെ മേലും അങ്ങേ സ്‌നേഹം ചൊരിയണമേ. ഞങ്ങളെ രക്ഷിക്കുവാന്‍ കഴിയുന്ന ദൈവകരങ്ങളില്‍ ഞങ്ങള്‍ ആശ്രയം വെച്ചിരിക്കുന്നു. ഈ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന അങ്ങയുടെ സ്‌നേഹത്തില്‍ ഞങ്ങള്‍ വിലയം പ്രാപിക്കുന്നു. ഞങ്ങളുടെ ശത്രുക്കളുടെ ആക്രമണങ്ങളില്‍ ഞങ്ങള്‍ക്ക് രക്ഷ പ്രദാനം ചെയ്യണമേ. ഞങ്ങള്‍ക്ക് വേദനകളും പ്രയാസങ്ങളും നേരിടുമ്പോള്‍ ഞങ്ങളെ തനിച്ചാക്കി അകലരുതേ. ഞങ്ങളുടെ ആവശ്യങ്ങളും നിയോഗങ്ങളും അങ്ങ് മനസിലാക്കിയിട്ടുണ്ടല്ലോ. ഞങ്ങളുടെ കണ്ണുനീരും വിലാപവും അങ്ങ് ഗൗനിക്കണമേ ഈശോയെ... 
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേക ദൈവമേ... ആമേന്‍

Tags

Share this story

From Around the Web