സി. എസ്. ഐ കാട്ടറപ്പള്ളി മിഷനില്‍ പുതിയ ടീച്ചേഴ്‌സ് ക്വാര്‍ട്ടേഴ്‌സിന് ശിലാസ്ഥാപനം നടന്നു
Apr 10, 2026, 21:15 IST
നാട്ടില്‍ നിന്നും സേവനം അനുഷ്ഠിക്കുന്നതിനായി മിഷന്‍ വയലിലേക്ക് എത്തുന്ന അധ്യാപകരും, അവിടെത്തെ അധ്യാപകരും താമസിച്ചിരുന്ന ടീച്ചേഴ്‌സ് ക്വാര്‍ട്ടേഴ്‌സ് ഉപയോഗയോഗ്യമല്ലാതായതിനാല്‍ മഹായിടവക മിഷന്‍ബോര്‍ഡിന്റെ അനുമതിയോടെ ഒരു പുതിയ ക്വാര്‍ട്ടേഴ്‌സ് പണിയുവാന്‍ തുടങ്ങുന്നു.
അതിന്റെ ശിലാസ്ഥാപനം മഹായിടവക അധ്യക്ഷന്‍ ഡോ മലയില്‍സാബു കോശി ചെറിയാന്‍ നിര്‍വഹിച്ചു.
മഹായിടവകയുടെ മിഷന്‍വയലായ സി. എസ്. ഐ കാട്ടറപ്പള്ളി മിഷനിലെ പ്രവര്‍ത്തനങ്ങള്‍ വളരെ ഭംഗിയായി നടന്നു വരുന്നു.
വളരെ സമര്‍പ്പണത്തോടെ അവിടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യക്ഷമമായ നേതൃത്വം നല്‍കുന്ന മിഷനറി ഇന്‍ ചാര്‍ജ് റവ. ജൂണ്‍ ചെറിയാന്‍ കുറുംതോട്ടിക്കല്‍, മിഷനറിമാരായ ക്യാപ്റ്റന്‍ ബിജോയ് തെങ്ങില്‍ മാത്യു, ലിബി എലിസബത്ത്, ജെസ്വിന്‍ വി. മാത്യു എന്നിവരെ ബിഷപ്പ് അഭിനന്ദിച്ചു.