സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി; വോട്ടെണ്ണൽ ചൊവ്വാഴ്ച

 
4566

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി. 

58.82% പോളിംഗ് രേഖപ്പെടുത്തി. വോട്ടെണ്ണൽ ചൊവ്വാഴ്ച രാവിലെ പത്തിന് ആരംഭിക്കും.. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറിന് അവസാനിച്ചു. 

 ഫലം www.sec.kerala.gov.in എന്ന വെബ്സൈറ്റിലെ ട്രെൻഡ് എന്ന ലിങ്കിൽ ലഭിക്കും.

കൊച്ചി, കോഴിക്കോട് കോർപറേഷനുകളിലെയും മട്ടന്നൂർ, ചിറ്റൂർ-തത്തമംഗലം, ചാലക്കുടി നഗരസഭകളിലെയും ഓരോ വാർഡുകൾ, തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലാ പഞ്ചായത്തുകളിലെ ഓരോ വാർഡുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 പഞ്ചായത്ത് വാർഡുകൾ എന്നിവയിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

Tags

Share this story

From Around the Web