2025-ല്‍ ലോകത്ത് 64.5 കോടി ആളുകള്‍ പട്ടിണി നേരിട്ടുവെന്ന് യുഎന്‍ റിപ്പോര്‍ട്ട്

 
un

ലോക ജനസംഖ്യയുടെ 7.8% വരുന്ന 64.5 കോടി ആളുകള്‍ 2025-ല്‍ പട്ടിണി നേരിട്ടതായി യുഎന്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 

അഞ്ച് ഐക്യരാഷ്ട്രസഭാ (ഡച) ഏജന്‍സികള്‍ സംയുക്തമായി തയ്യാറാക്കിയ 'ദി സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്‍ഡ് ന്യൂട്രിഷന്‍ ഇന്‍ ദി വേള്‍ഡ്' (ടഛഎക) റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ വര്‍ഷം ലോകജനസംഖ്യയുടെ എട്ട് ശതമാനത്തോളം ആളുകള്‍ പട്ടിണി അനുഭവിച്ചു. 

ചില പുരോഗതികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, ആഗോളതലത്തില്‍ ഇപ്പോഴും 65 കോടിയോളം ആളുകളെ ഈ പ്രതിസന്ധി ബാധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2024-നെ അപേക്ഷിച്ച് പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ 1.4 കോടിയുടെയും, ഉയര്‍ന്ന നിരക്കിലായിരുന്ന 2022-നെ അപേക്ഷിച്ച് 4.3 കോടിയുടെയും കുറവുണ്ടായതായി എഫ്.എ.ഒ വ്യക്തമാക്കി. തെക്കേ അമേരിക്കയിലും തെക്കന്‍ ഏഷ്യയിലും ഭക്ഷ്യസുരക്ഷയില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്.


എന്നിരുന്നാലും, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും ആഗോള ഭക്ഷ്യശൃംഖലയെ ബാധിക്കാനിടയുള്ളതിനാല്‍ അടിയന്തര നടപടികള്‍ ആവശ്യമാണെന്ന് യുഎന്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, ഇന്ധനവും കാര്‍ഷികോല്‍പന്നങ്ങളും കടത്തിവിടുന്ന പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ വലിയ ആശങ്കയുണ്ടാക്കുന്നതായി എഫ്.എ.ഒ ചീഫ് ഇക്കണോമിസ്റ്റ് മാക്‌സിമോ ടോറെറോ പറഞ്ഞു. 

ആഫ്രിക്കയില്‍ 30.9 കോടി ആളുകള്‍ (അഞ്ചില്‍ ഒരാള്‍ വീതം) പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. ജനസംഖ്യാ വര്‍ധനവ് കാരണം വരും വര്‍ഷങ്ങളില്‍ ഇത് ഇനിയും ഉയര്‍ന്നേക്കാം. 

2024-ല്‍ 20.3 ശതമാനമായിരുന്ന പട്ടിണിനിരക്ക് 2025-ല്‍ 20.0 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2017-ന് ശേഷം ആദ്യമായാണ് ഇവിടെ പട്ടിണി നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നത്.

2030 ആകുമ്പോഴും ലോകത്ത് ഏകദേശം 52 കോടി ആളുകള്‍ പട്ടിണിയിലായിരിക്കാന്‍ സാധ്യതയുണ്ട്. ഇത് യുഎന്നിന്റെ പട്ടിണിരഹിത ലോകം എന്ന ലക്ഷ്യത്തിന് തിരിച്ചടിയാണ്.

 ഭക്ഷ്യ-കാര്‍ഷിക വിപണികള്‍ തുറന്നുനല്‍കുക, കയറ്റുമതി നിയന്ത്രണങ്ങള്‍ ഒഴിവാക്കുക, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായുള്ള സാമൂഹിക സംരക്ഷണ പദ്ധതികള്‍ ശക്തിപ്പെടുത്തുക എന്നിവ ഏജന്‍സികള്‍ നിര്‍ദേശിക്കുന്നു.

വിത്തുവിതയ്ക്കല്‍ ഘട്ടത്തിന് മുന്‍പ് തന്നെ കര്‍ഷകര്‍ക്ക് വളം, മികച്ച വിത്തുകള്‍, വെള്ളം, വായ്പ എന്നിവ ലഭ്യമാക്കണമെന്ന് സര്‍ക്കാരുകളോട് യുഎന്‍ അഭ്യര്‍ഥിച്ചു. 

കൂടാതെ, ജലസേചനം, കോള്‍ഡ് സ്റ്റോറേജ്, ഗതാഗതം, മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ എന്നിവയില്‍ ദീര്‍ഘകാല നിക്ഷേപം നടത്തുന്നത് പോഷകാഹാര ലഭ്യത വര്‍ധിപ്പിക്കാനും ചെലവുകള്‍ കുറയ്ക്കാനും സഹായിക്കും.
 

Tags

Share this story

From Around the Web