കോഴിക്കോട് ബാലുശ്ശേരിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരുക്ക്

 
ACCIDENT


കോഴിക്കോട്: ബാലുശ്ശേരിയില്‍ വാഹനാപകടം. താമരശ്ശേരിയില്‍ നിന്നും കൊയിലാണ്ടിക്ക് പോവുകയായിരുന്ന അര്‍ച്ചന ബസ് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്കേറ്റു. രമേശനാണ് അപകടത്തില്‍പ്പെട്ടത്. ഇയാള്‍ ബാലുശ്ശേരി മുക്കില്‍ സ്വകാര്യ ചിട്ടി കമ്പനിയിലെ കലക്ഷന്‍ ഏജന്റ് ആണ്.

താമരശ്ശേരിയില്‍ നിന്നും കൊയിലാണ്ടിക്ക് പോവുകയായിരുന്ന അര്‍ച്ചന ബസ്, ബസ് സ്റ്റാന്‍ഡിന് മുന്‍വശത്ത് വച്ച് ബൈക്കില്‍ ഇടിക്കുകയായിരുന്നു. 

ബസിന്റെ ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികന്‍ ബസിനുള്ളിലേക്ക് തെറിച്ചുവീണു. അപകടത്തില്‍ ഗുരുതര പരുക്ക് പറ്റിയ ബൈക്ക് യാത്രികനെ നാട്ടുകാര്‍ ചേര്‍ന്ന് ആണ് ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ചുമട്ടുതൊഴിലാളികളും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്നാണ് പരുക്ക് പറ്റിയ ആളെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ബസ് അമിത വേഗതയില്‍ ആയിരുന്നു എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

Tags

Share this story

From Around the Web