തൊടുപുഴയില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം; 2 തൊഴിലാളികള്‍   മരിച്ചു

 
THODUPUZHA


ഇടുക്കി: തൊടുപുഴ മുതലക്കോടത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് രണ്ടു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. പരുക്കേറ്റ 2 ഇതരസംസ്ഥാന തൊഴിലാളികളുടെ നില ഗുരുതരം. കോതമംഗലം മലയിന്‍കീഴ് സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്.

കെട്ടിടത്തിന് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയാണ് സ്ലാബ് തകര്‍ന്ന് വീണത്. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ പെട്ട തൊഴിലാളികളാണ് മരിച്ചത്.സംഭവംനടക്കുമ്പോള്‍ 4 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. അതില്‍ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റുകയും ഒരാളെ സ്ലാബിന്റെ അടിയില്‍ കുടുങ്ങി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

Tags

Share this story

From Around the Web