ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന സംഭവം; ഇടപെട്ട് ഡല്‍ഹി ഹൈക്കോടതി, നിര്‍മാണ അനുമതി ഉണ്ടായിരുന്നോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശം

 
delhi1


ന്യൂഡല്‍ഹി: ഡല്‍ഹി സത്യ നികേതനില്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ ഇടപെട്ട് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി സര്‍വകലാശാല, ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, ഡല്‍ഹി സര്‍ക്കാര്‍,കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തകര്‍ന്ന കെട്ടിടത്തിന് നിര്‍മാണ അനുമതി ഉണ്ടായിരുന്നോയെന്ന് പരിശോധിക്കാന്‍ എംസിഡിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

അനുമതിയില്ലാതെയാണ് കെട്ടിടം നിര്‍മിച്ചതെന്ന് കണ്ടെത്തിയാല്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തണം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

അതേസമയം, കെട്ടിട ഉടമ ഹരിറാമിനെ പൊലീസ് രാജസ്ഥാനില്‍ നിന്ന് അറസ്റ്റ് ചെയ്തു കൂടാതെ വീഴ്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ സൗത്ത് സോണ്‍ ഡെപ്യൂട്ടി കമ്മീഷണര്‍ രാകേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

ഇന്നലെ ഉച്ചയോടെ ഉണ്ടായ അപകടത്തില്‍ ഏഴോളം വിദ്യാര്‍ഥികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. 12 ഓളം ആളുകളെയാണ ഇതുവരെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുക്കാനായത്. എയിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളത് നാലുപേരാണ്. മൂന്നുപേരുടെ നില ഗുരുതരമാണ്.

Tags

Share this story

From Around the Web