‘സ്നേഹത്തിന്റെ സംസ്കാരം’ കെട്ടിപ്പടുക്കാൻ ധീരതയും വിനയമുള്ള നേതൃത്വം ആവശ്യമാണ്: പാപ്പ

 
Leo papa

വർധിച്ചുവരുന്ന മാനവികതയില്ലായ്മയ്‌ക്കെതിരെ ധാർമ്മിക നേതൃത്വത്തിന്റെ ഒരു പുതിയ മാതൃക വളർത്തിയെടുക്കാനും ‘സ്നേഹത്തിന്റെ സംസ്കാരം’ കെട്ടിപ്പടുക്കാൻ സഹായിക്കാനും ഒന്നാമത് ‘ബോർഗോ ലൗദാത്തോ സി ഡയലോഗ്സിൽ’ (Borgo Laudato si’ Dialogues) പങ്കെടുത്തവരോട് ആഹ്വാനം ചെയ്ത് ലെയോ മാർപാപ്പ.

ആർട്ടിഫിഷ്യൽ ഇന്റലിജൻസും അത് മനുഷ്യാന്തസ്സിൽ ഉണ്ടാക്കുന്ന സ്വാധീനവും ആരോഗ്യകരമായ വാർധക്യം, കായിക നയതന്ത്രം, പരിസ്ഥിതി സുസ്ഥിരത എന്നിവയുൾപ്പെടെ മനുഷ്യരാശി ഇന്ന് നേരിടുന്ന ഏറ്റവും സങ്കീർണ്ണമായ ചില പ്രശ്നങ്ങളെക്കുറിച്ചുമുള്ള രണ്ടുദിവസത്തെ ചർച്ചകൾക്കായി കാസിൽ ഗാൻഡോൾഫോയിലെ ബോർഗോ ലൗദാത്തോ സിയിൽ ഒത്തുകൂടിയ പ്രതിനിധികളെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പാപ്പ.

ഫ്രാൻസിസ് മാർപാപ്പയുടെ 2015-ലെ ‘ലൗദാത്തോ സി’ എന്ന വിജ്ഞാപനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സമഗ്രമായ പരിസ്ഥിതി പഠനത്തിനായുള്ള ഒരു കേന്ദ്രമായി കാസിൽ ഗാൻഡോൾഫോയിലെ പേപ്പൽ വില്ലകളിൽ സ്ഥാപിതമായ ‘ബോർഗോ ലൗദാത്തോ സി’യുടെ വിപുലമായ ദൗത്യത്തിന്റെ ഭാഗമാണ് ഈ സംരംഭം.

‘പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ പരിവർത്തനത്തിന്,’ ധാർമ്മിക നേതൃത്വത്തിന് എങ്ങനെ സംഭാവന നൽകാനാകുമെന്ന് പര്യവേഷണം ചെയ്യാൻ ഈ സംഭാഷണം വിവിധ രാജ്യങ്ങളിൽ നിന്നും മേഖലകളിൽ നിന്നുമുള്ള വിദഗ്ധരെയും നേതാക്കളെയും ഒരുമിച്ച് കൊണ്ടുവന്നു.

ധാർമ്മിക നേതൃത്വത്തെ പുനർവിഭാവനം ചെയ്യൽ

സമ്മേളനത്തിന്റെ സമാപനത്തിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത പാപ്പ ഈ ഒത്തുചേരലിനെ, “ഇന്ന് തകരുകയും അതിന്റെ ചരിത്രപരമായ വേരുകൾ മറക്കുകയും ചെയ്ത ഒരു ലോകത്ത് ധാർമ്മിക നേതൃത്വത്തെ പുതുക്കുന്നതിനും പുനർവിഭാവനം ചെയ്യുന്നതിനുമുള്ള ഒരു പ്രക്രിയയുടെ ആദ്യപടി” എന്ന് വിശേഷിപ്പിച്ചു.

സമൂഹത്തെ അതിന്റെ ചരിത്രപരമായ ഓർമ്മകളിൽ നിന്ന് വിച്ഛേദിക്കാൻ സാധ്യതയുള്ള, വർധിച്ചുവരുന്ന ‘ആത്മീയവും സാംസ്കാരികവുമായ അന്ധത’യ്‌ക്കെതിരെയും പരിശുദ്ധ പിതാവ് മുന്നറിയിപ്പ് നൽകി.

വലിയ പ്രകടനങ്ങളിലൂടെയല്ല, മറിച്ച് വിശ്വസ്തതയുടെയും കരുതലിന്റെയും ദൈനംദിന പ്രവർത്തികളിലൂടെയാണ് അത്തരം ഒരു സംസ്കാരം കെട്ടിപ്പടുക്കുന്നതെന്ന് വിശദീകരിച്ച മാർപാപ്പ,

“സ്നേഹത്തിന്റെ സംസ്കാരം ഒരൊറ്റ അല്ലെങ്കിൽ ഗംഭീരമായ പ്രവൃത്തിയിൽ നിന്നല്ല ഉദ്ഭവിക്കുന്നത്, മറിച്ച് മനുഷ്യത്വരഹിതമാക്കലിനെതിരെയുള്ള ഒരു പ്രതിരോധമായി വർത്തിക്കുന്ന ചെറുതും സ്ഥിരതയുള്ളതുമായ വിശ്വസ്തതാ പ്രവൃത്തികളുടെ ആകെത്തുകയിൽ നിന്നാണ്” എന്ന് പറഞ്ഞു.

Tags

Share this story

From Around the Web