ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിൽ ബി.എസ്.സി നഴ്സിംഗ് അഡ്മിഷൻ ആരംഭിച്ചു, ഹയർസെക്കൻഡറി സയൻസ് ഗ്രൂപ്പ് എടുത്തു വിജയിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം; അപേക്ഷകൾ സെപ്റ്റംബർ 6 വരെ സമർപ്പിക്കാം
Aug 23, 2026, 15:47 IST
തിരുവല്ല: ബിലീവേഴ്സ് കോളജ് ഓഫ് നഴ്സിംഗിൽ 2026-27 അധ്യയന വർഷത്തെ നാലുവർഷ ബി.എസ്.സി നഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഹയർസെക്കൻഡറി സയൻസ് ഗ്രൂപ്പ് എടുത്തു വിജയിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ, കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ, കേരള ആരോഗ്യ സർവകലാശാല എന്നിവയുടെ പൂർണ അംഗീകാരത്തോടെയാണ് കോഴ്സ് നടത്തുന്നത്.
അപേക്ഷകൾ സെപ്റ്റംബർ 06 വരെ സമർപ്പിക്കാം.
അപേക്ഷിക്കേണ്ട വെബ് സൈറ്റ്: www.believersnursingcollege.org
വിവരങ്ങൾക്ക്: 9847134038, 0469 2960085