സ്പായിലെ ക്രൂര പീഡനം; പെണ്‍കുട്ടിയെ രക്ഷിച്ചത് മലയാളി ജീവനക്കാരന്; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് ആന്ധ്രാ സ്വദേശിയായ 166 കാരി സ്പായില്‍ പീഡനത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.
കുട്ടിയെ പണം കൊടുത്ത് കൈമാറിയ ഇളയമ്മ തന്നെയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്.
കുട്ടി പീഡന വിവരം പുറത്തുപറഞ്ഞതിന് പിന്നാലെ ഇളയമ്മയും ഭര്‍ത്താവും ഒളിവില്‍ പോവുകയായിരുന്നു. സ്പായിലെ മലയാളിയായ ഒരു ജീവനക്കാരനാണ് പീഡനത്തിനിരയായ ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.
നെയ്യാര്‍ സ്വദേശിയായ ഈ ജീവനക്കാരന് കുട്ടിയെ തന്റെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആന്ധ്രയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കുട്ടിയുടെ ഇളയമ്മ നാഗലക്ഷ്മി, ഭര്‍ത്താവ് ഗോപി എന്നിവരെയും രണ്ട് സ്പാ ഉടമകളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.
ഈ സ്പാകളുടെ നടത്തിപ്പിന് പിന്നില്‍ ബിനാമി ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരസഭയിലെ ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ പങ്കിനെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബിനാമിയെന്ന് സംശയിക്കുന്ന ഈ ഉദ്യോഗസ്ഥന്റെ അക്കൗണ്ടുകളിലേക്കാണ് സ്പാകളില്‍ നിന്ന് പണം എത്തിയിരുന്നത് എന്നാണ് വിവരം. അറസ്റ്റിലായ പ്രതി നിഷാന്തിന്റെ അടുത്ത സുഹൃത്തും കോവളം സ്പായിലെ നിത്യ സന്ദര്‍ശകനുമാണ് ഈ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് സൈബര്‍ വിദഗ്ധരും ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.