തൃശൂരില്‍ സഹോദരിയെ കൊന്ന് സഹോദരന്‍ ജീവനൊടുക്കി
Oct 26, 2026, 11:38 IST
തൃശൂര്‍: തൃശൂര്‍ ചിറ്റിശ്ശേരിയില്‍ സഹോദരിയെ കൊലപ്പെടുത്തി സഹോദരന്‍ ജീവനൊടുക്കി. ചിറ്റിശ്ശേരി സ്വദേശിനി ഇന്ദിര (64), സഹോദരന്‍ അപ്പു (57) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ദിരയെ കൈ ഞരമ്പ് മുറിച്ചാണ് കൊലപ്പെടുത്തിയത്.
ഇന്ദിര ഭിന്നശേഷിക്കാരിയാണ്. സഹോദരന്‍ ചുമട്ടുതൊഴിലാളിയുമാണ്. സഹോദരന് ഭാര്യയും മൂന്നു മക്കളുമുണ്ട്. ഭിന്നശേഷിക്കാരിയായ സഹോദരിയെ പരിപാലിക്കാനുള്ള പ്രയാസമാകാം കൊലയ്ക്ക് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്.