ബ്രിസ്റ്റോള്‍ സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തിലെ വാര്‍ഷിക ആഘോഷ പരിപാടികള്‍ സമാപിച്ചു
ബ്രിസ്റ്റോള്‍ സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തിലെ വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് സമാപനം. സെവന്‍ത് ബീച്ചിലെ വില്ലേജ് ഹാളില്‍ നടന്ന പാരിഷ് ഡേയും 20-ാം വാര്‍ഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനവും പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു.
ഇടവക വിശ്വാസികളുടെ സമ്പൂര്‍ണ സഹകരണത്തോടെ നടന്ന പരിപാടിയില്‍ ഇടവക വികാരി റവ. ഫാ. സജി എബ്രഹാം കൊച്ചേത്ത്, റവ ഫാദര്‍ ജെറിന്‍ ടി രാജു, ട്രസ്റ്റി അപ്പൂ മണലിത്തറ, സെക്രട്ടറി ജോസഫ് , ആശംസകള്‍ ഏകി. പൊതുയോഗം പ്രത്യേകം തിരഞ്ഞെടുത്ത പ്രോഗ്രാം കോഡിനേറ്റര്‍മാരുടെയും( സുനോജ്, സജി, പ്രിന്‍സി, ജിപ്പു, രാജന്‍, വിനോദ്, ടിജൂ ) എക്സിക്യൂട്ടീവ് കമ്മിറ്റിയും അംഗങ്ങളുടെയും (സജി, ടിറ്റു,സുരേഷ്, സുനില്‍, ഹിന്ടോ) നേതൃത്വത്തിലാണ് വിജയകരമായി കൊണ്ടാടിയത്.
ബ്രിസ്റ്റോള്‍ ഹോളി ഫാമിലി കാത്തലിക് ദേവാലയത്തിലെ വികാരി റവറന്റ് ഫാദര്‍ സജി മാത്യു വിശിഷ്ടാതിഥിയായി ഉള്ള പൊതുസമ്മേളനവും, കുട്ടികളുടെയും മുതിര്‍ന്നവരുടെയും നേതൃത്വത്തില്‍ നടന്ന വര്‍ണ്ണാഭമായ കലാപരിപാടികളും മാറ്റുകൂട്ടി.