ബ്രിസ്റ്റോള്‍ യാക്കോബായ പള്ളിയുടെ വാര്‍ഷിക പെരുന്നാള്‍ ഒക്ടോബര്‍ നാല്, അഞ്ച് തീയതികളില്‍

Bristol

യുകെയിലെ കോതമംഗലം എന്നറിയപ്പെടുന്ന ബ്രിസ്റ്റോള്‍ മോര്‍ ബസേലിയോസ് യെല്‍ദോ യാക്കോബായ സിറിയന്‍ പള്ളിയില്‍ മഹാ പരിശുദ്ധനായ യെല്‍ദോ മോര്‍ ബസ്സേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവകയുടെ വാര്‍ഷിക പെരുന്നാളും ഒക്ടോബര്‍ നാല്, അഞ്ച് തീയതികളില്‍ കൊണ്ടാടുന്നു.

നാലിന് ശനിയാഴ്ച വൈകിട്ട് 5.30ന് പെരുന്നാള്‍ കൊടിയേറ്റ്, ആറിന് ഇടവക മെത്രാപ്പോലീത്തായ്ക്കു സ്വീകരണം / സന്ധ്യാ പ്രാര്‍ത്ഥന, സുവിശേഷ പ്രസംഗം, 7.30ന് ഭക്ത സംഘടന വാര്‍ഷികം, ഒന്‍പതിന് ആശീര്‍വാദം, നേര്‍ച്ച എന്നിവ നടക്കും.

അഞ്ചിന് ഞായറാഴ്ച ഉച്ചയ്ക്ക് 12ന് പ്രഭാത നമസ്‌കാരം, 12.45ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, വിശുദ്ധന്റെ നാമത്തില്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പ്രസംഗം, ആശീര്‍വാദം, മൂന്നു മണിയ്ക്ക് ആദ്യഫല ലേലം, നേര്‍ച്ചസദ്യ എന്നിവയും നടക്കും.

വി മൂന്നിന്മേല്‍ കുര്‍ബാനയ്ക്കു യുകെ പാത്രിയാര്‍ക്കല്‍ വികാരി മോര്‍ ഐസക്ക് ഓസ്ത്താത്തിയോസ് മെത്രാപ്പോലീത്താ മുഖ്യ കാര്‍മികത്വം വഹിക്കും.

എല്ലാ വിശ്വാസികളും നേര്‍ച്ചകാഴ്ചകളോടെ പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ക്ഷണിക്കുന്നു.

ദേവാലയത്തിന്റെ വിലാസം

St Gregory The Great church, Filton, BS7 0PD

Tags

Share this story

From Around the Web