ബാര്‍ ലൈസന്‍സിന് കോഴ?; എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സാധ്യത, അതിവേഗം തീരുമാനമെടുത്തതിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായെന്നാണ് പരിശോധിക്കുക
തിരുവനന്തപുരം: സര്‍ക്കാര്‍ അറിയാതെ ബാര്‍ ലൈസന്‍സ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സിന് അന്വേഷണം ഉണ്ടായേക്കും. അതിവേഗം തീരുമാനമെടുത്തതിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായെന്നാണ് പരിശോധിക്കുക. മൂവാറ്റുപുഴയിലെ ബിയര്‍ പാര്‍ലറിനാണ് സര്‍ക്കാര്‍ അറിയാതെ ലൈസന്‍സ് അനുവദിച്ചത്.
ന്‍സിനായി അപേക്ഷ നല്‍കിയത്. തുടര്‍ന്ന് ജൂണ്‍ 24ന് അനുമതി നല്‍കുകയും ചെയ്തു. എറണാകുളത്തെ രണ്ടാമത്തെ ബാറിന് നാല് ദിവസം കൊണ്ടാണ് ലൈസന്‍സ് അനുവദിച്ചത്. 25ന് നല്‍കിയ അപേക്ഷയില്‍ 29ന് അനുമതി നല്‍കുകയായിരുന്നു. സെപ്റ്റംബര്‍ 29നാണ് കോട്ടയത്തുള്ള ബാര്‍ അപേക്ഷ നല്‍കിയത്. ഒക്ടോബര്‍ മൂന്നിന് ലൈസന്‍സ് അനുവദിക്കുകയും ചെയ്തു.
മൂന്ന് അനുമതിയും ശരവേഗത്തിലെന്നാണ് വിമര്‍ശനം. ലൈസന്‍സ് അനുവദിച്ചതിന് പിന്നില്‍ സാമ്പത്തിക ഇടപാട് ഉണ്ടായിട്ടുണ്ടെങ്കില്‍ എക്സൈസ് വകുപ്പ് മന്ത്രി വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്യും. സാമൂഹ്യാഘാതം നോക്കി വേണം ലൈസന്‍സ് അനുവദിക്കാന്‍ എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി എം. ലിജു മാധ്യമങ്ങളോട് പ്രതികരിച്ചു.
അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ ലൈസന്‍സ് കിട്ടുക എന്നാല്‍ പ്രാഥമിക വീഴ്ചയുണ്ട് എന്നത് വ്യക്തമാണ്. 12 വര്‍ഷമായി ബാര്‍ അടഞ്ഞ് ബിയര്‍ പാര്‍ലറായി മാറിയ ഇടത്താണ് ലൈസന്‍സ് നല്‍കുന്നത്. അങ്ങനെ ഒരു സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. സസ്പെന്‍ഷന്‍ ശിക്ഷയല്ല, അന്വേഷണ വിധേയമായാണ് സസ്പെന്‍ഡ് ചെയ്തത്.
വിജിലന്‍സ് അന്വേഷണം അടക്കമുള്ള സാധ്യത പരിശോധിക്കും. സര്‍ക്കാര്‍ നയം അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ചയല്ല ഈ സര്‍ക്കാര്‍. ഇത് വ്യക്തിപരമായ ഒരു വിഷയമല്ല. തനിക്ക് ആക്ഷന്‍ മാത്രമേയുള്ള, അസംതൃപ്തിയില്ലെന്നും മന്ത്രി പറഞ്ഞു.
വിരമിച്ച ഉദ്യോഗസ്ഥര്‍ പോലും ലൈസന്‍സിന് വേണ്ടി ഇറങ്ങുകയാണ്. ഉദ്യോഗസ്ഥര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും. വിരമിച്ച ഉദ്യോഗസ്ഥരുടെയും സ്വത്തുവിവരങ്ങള്‍ പരിശോധിക്കും. മുകള്‍ത്തട്ടില്‍ അറിയാത്ത നിലയിലായിരുന്നു കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു സിസ്റ്റം ഉണ്ടാക്കി വെച്ചതെന്നും അത് തിരുത്തുമെന്നും മന്ത്രി പറഞ്ഞു.
വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി എറണാകുളം, കോട്ടയം ജില്ലകളിലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് കമ്മീഷണര്‍ സാംബശിവ റാവു പറഞ്ഞത്.